Skip to content
National

വിലക്ക് ലംഘിച്ച് ജന്തർ മന്തറിലേക്ക് മിന്നല്‍ സമരവുമായി സിജെപി; ദേശീയ പതാകയേന്തി പ്രതിഷേധം

പൊലീസിനെ അമ്പരപ്പിച്ച് ജന്തർ മന്തറിലേക്ക് മിന്നല്‍ പ്രതിഷേധവുമായി സിജെപി നേതാക്കള്‍. സിജെപി വക്താക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരുടെ നേതൃത്വത്തിലാണ് വിലക്ക് ലംഘിച്ച് ജന്തർ മന്തറിലേക്ക് മിന്നല്‍ സമരവുമായി എത്തിയത്. ദേശീയ പതാകയേന്തിയാണ് പ്രവര്‍ത്തകര്‍ സമരത്തിനെത്തിയത്. വിലക്കുക

N

News Desk

Published on: 13 Oct 2026, 10:10 am

വിലക്ക് ലംഘിച്ച് ജന്തർ മന്തറിലേക്ക് മിന്നല്‍ സമരവുമായി സിജെപി; ദേശീയ പതാകയേന്തി പ്രതിഷേധം

പൊലീസിനെ അമ്പരപ്പിച്ച് ജന്തർ മന്തറിലേക്ക് മിന്നല്‍ പ്രതിഷേധവുമായി സിജെപി നേതാക്കള്‍. സിജെപി വക്താക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരുടെ നേതൃത്വത്തിലാണ് വിലക്ക് ലംഘിച്ച് ജന്തർ മന്തറിലേക്ക് മിന്നല്‍ സമരവുമായി എത്തിയത്. ദേശീയ പതാകയേന്തിയാണ് പ്രവര്‍ത്തകര്‍ സമരത്തിനെത്തിയത്. വിലക്കുകൾ മറികടന്നുള്ള ഇവരുടെ ഈ നീക്കം അധികൃതരെയും പൊലീസിനെയും ഒരുപോലെ അമ്പരപ്പിച്ചു.

തുടർന്ന് ജന്തർ മന്തറിൽ അതിക്രമിച്ചുകയറിയ സിജെപി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധങ്ങളെ അടിച്ചമർത്തി സമരം ഇല്ലാതാക്കാൻ കഴിയില്ലെന്ന് സംഭവവുമായി ബന്ധപ്പെട്ട് വീഡിയോ പങ്കുവെച്ചുകൊണ്ട് അഭിജീത് ദീപ്കെ വ്യക്തമാക്കി.

പതിറ്റാണ്ടുകളായി ന്യൂഡല്‍ഹിയിലെ പ്രധാന സമരകേന്ദ്രമായിരുന്ന ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഈ പുതിയ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് സിജെപി നേതാക്കള്‍ പ്രതിഷേധവുമായി ജന്തര്‍ മന്തറിലേക്ക് എത്തിയത്.

നഗരത്തിൽ കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും സുരക്ഷയും ഗതാഗത നിയന്ത്രണവും ഡൽഹി പൊലീസ് ശക്തമാക്കിയിട്ടുണ്ട്. തുടർന്നുള്ള അപ്ഡേറ്റുകൾക്കായി അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

Related Stories