ടിപ്പു മാത്രമല്ല, എട്ടാം ക്ലാസിലെ പുതിയ ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് റസിയ സുല്‍ത്താനയെയും നൂര്‍ ജഹാനെയും ഒഴിവാക്കി
എട്ടാം ക്ലാസിലെ പുതിയ ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് റസിയ സുല്‍ത്താനയെയും നൂര്‍ ജഹാനെയും ഒഴിവാക്കി ന്യൂഡല്‍ഹി: ചരിത്രത്തിലെ സുപ്രധാന വനിതാ ഭരണാധികാരികളായ റസിയ സുല്‍ത്താന, നൂര്‍ ജഹാന് എന്നിവരെ എട്ടാം ക്ലാസിലെ പുതിയ എന്‍.സി.ഇ.ആര്.ടി സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി. 2025-26 അധ്യയന വര

എട്ടാം ക്ലാസിലെ പുതിയ ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് റസിയ സുല്‍ത്താനയെയും നൂര്‍ ജഹാനെയും ഒഴിവാക്കി
ന്യൂഡല്‍ഹി: ചരിത്രത്തിലെ സുപ്രധാന വനിതാ ഭരണാധികാരികളായ റസിയ സുല്‍ത്താന, നൂര്‍ ജഹാന് എന്നിവരെ എട്ടാം ക്ലാസിലെ പുതിയ എന്‍.സി.ഇ.ആര്.ടി സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി. 2025-26 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ പുസ്തകത്തിലാണ് ഈ മാറ്റം.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ഡല്‍ഹി സുല്‍ത്താനായിരുന്ന റസിയയെയും മുഗള്‍ രാജ്ഞിയായിരുന്ന നൂര്‍ ജഹാനെയും കുറിച്ചുള്ള ഭാഗങ്ങളാണ് നീക്കം ചെയ്തത്. പഴയ പുസ്തകത്തില്‍, സഹോദരന്മാരെക്കാള് ‘കൂടുതല്‍ യോഗ്യയും കഴിവുള്ളവളുമായിരുന്നു’ എന്ന് റസിയ സുല്‍ത്താനയെ വിശേഷിപ്പിച്ചിരുന്നു. അതുപോലെ, ജഹാംഗീറിന്റെ ഭരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും സ്വന്തം പേരില്‍ നാണയങ്ങളും കൊട്ടാരമുദ്രകളും ഇറക്കുകയും ചെയ്ത വ്യക്തിയായിരുന്നു നൂര്‍ ജഹാന്. ഈ വിവരങ്ങളെല്ലാം പുതിയ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ഗൊണ്ട് രാജ്ഞിയായിരുന്ന റാണി ദുര്‍ഗാവതി, മറാത്ത രാജ്ഞിയായിരുന്ന താരാബായ് എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുതിയ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ ആക്രമണങ്ങളെ ധീരമായി ചെറുത്ത വനിതയായാണ് റാണി ദുര്‍ഗാവതിയെ അവതരിപ്പിക്കുന്നത്. ഔറംഗസീബിന്റെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച ധീരയായ യോദ്ധാവായാണ് താരാബായിയെ വിശേഷിപ്പിക്കുന്നത്.
മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെക്കുറിച്ചും അദ്ദേഹത്തിന്റെ പിതാവ് ഹൈദര്‍ അ്ലിയെക്കുറിച്ചുമുള്ള ഭാഗങ്ങളും പുതിയ പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
അതെസമയം 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ബീഗം ഹസ്രത്ത് മഹലിനെ ഒരു വീരനായികയായി പുതിയ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എന്‍.സി.ഇ.ആര്.ടി സാമൂഹ്യശാസ്ത്ര പാഠപുസ്തക നിര്‍മ്മാണ സമിതി തലവന്‍ മൈക്കിള്‍ ഡാനിനോ അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2023 എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 4 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
