Skip to content
National

നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് യമനിലേക്ക് പോകാൻ അനുമതി നിഷേധിച്ചു

നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രതിനിധി സംഘത്തിന് യമനിലേക്ക് പോകാനുള്ള അനുമതി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. യെമനിലെ നിലവിലെ സുരക്ഷാ പ്രശ്നങ്ങളും ഹൂത്തി ഭരണകൂടവുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്തതുമാണ് ഇതിന് പ്രധാന കാരണമായി മന്ത്രാലയം ചൂ

N

News Desk

Published on: 2 Aug 2025, 11:07 am

നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് യമനിലേക്ക് പോകാൻ അനുമതി നിഷേധിച്ചു

നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രതിനിധി സംഘത്തിന് യമനിലേക്ക് പോകാനുള്ള അനുമതി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. യെമനിലെ നിലവിലെ സുരക്ഷാ പ്രശ്നങ്ങളും ഹൂത്തി ഭരണകൂടവുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്തതുമാണ് ഇതിന് പ്രധാന കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതിനായി കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ നടത്തുക എന്നതായിരുന്നു പ്രതിനിധി സംഘത്തിന്റെ ലക്ഷ്യം. ‘ബ്ലഡ് മണി’ (രക്തപ്പണം) നൽകി അനുരഞ്ജനത്തിലെത്താൻ ശ്രമിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ആക്ഷൻ കൗൺസിൽ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. നേരത്തെ, നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് യെമൻ സന്ദർശിക്കാൻ ഡൽഹി ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ അനുമതി ലഭിച്ചിരുന്നു. എന്നാൽ സംഘാംഗങ്ങൾക്ക് യാത്ര ചെയ്യാൻ അനുമതി നിഷേധിച്ചതോടെ മധ്യസ്ഥ ചർച്ചകൾക്ക് വീണ്ടും തടസ്സമുണ്ടായിരിക്കുകയാണ്.

അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ തലാൽ അബ്ദോ മഹ്ദിയുടെ കുടുംബം ഇത് നിഷേധിക്കുകയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും പിന്നീട് വ്യക്തമാക്കുകയുണ്ടായി. വധശിക്ഷ ഒഴിവാക്കി പകരം തടവ് ശിക്ഷ നൽകുന്നതിനോ അല്ലെങ്കിൽ ബ്ലഡ് മണി വാങ്ങി വിട്ടയക്കുന്നതിനോ വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

Related Stories