Skip to content
National

കാർ വില ലക്ഷങ്ങള്‍ കുറച്ച് ടാറ്റയും ടൊയോട്ടയും, പുതിയ വില അറിയാം

.കൊച്ചി: വാഹനങ്ങളുടെ ജിഎസ്ടി ഘടനയിൽ വന്ന മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു. ജിഎസ്ടി നിരക്കുകൾ കുറച്ചതിന് പിന്നാലെ ടാറ്റ, ടൊയോട്ട, മഹീന്ദ്ര, റെനോ തുടങ്ങിയ പ്രമുഖ കാർ നിർമ്മാതാക്കൾ വാഹനങ്ങളുടെ വില കുറച്ചു. ഈ വിലക്കുറവ് സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനികൾ അറിയിച്ചു. പെട്രോൾ (1200

N

News Desk

Published on: 7 Sept 2025, 3:43 pm

കാർ വില ലക്ഷങ്ങള്‍ കുറച്ച് ടാറ്റയും ടൊയോട്ടയും, പുതിയ വില അറിയാം

.കൊച്ചി: വാഹനങ്ങളുടെ ജിഎസ്ടി ഘടനയിൽ വന്ന മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു. ജിഎസ്ടി നിരക്കുകൾ കുറച്ചതിന് പിന്നാലെ ടാറ്റ, ടൊയോട്ട, മഹീന്ദ്ര, റെനോ തുടങ്ങിയ പ്രമുഖ കാർ നിർമ്മാതാക്കൾ വാഹനങ്ങളുടെ വില കുറച്ചു. ഈ വിലക്കുറവ് സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനികൾ അറിയിച്ചു.

പെട്രോൾ (1200 സിസി വരെ), ഡീസൽ (1500 സിസി വരെ), എൽപിജി, സിഎൻജി കാറുകൾ, മുച്ചക്ര വാഹനങ്ങൾ, 350 സിസി വരെയുള്ള മോട്ടോർ സൈക്കിളുകൾ എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായാണ് കേന്ദ്ര സർക്കാർ കുറച്ചത്. മറ്റ് വലിയ വാഹനങ്ങളുടെ ജിഎസ്ടി 40 ശതമാനമായി തുടരും.

വില കുറഞ്ഞ കാറുകളും വിലയും:

  • ടാറ്റ മോട്ടോഴ്‌സ്: വിവിധ മോഡലുകൾക്ക് 1.55 ലക്ഷം രൂപ വരെയാണ് ടാറ്റ വില കുറച്ചത്.
    • ടിയാഗോ – 75,000 രൂപ കുറഞ്ഞു
    • ടിഗോർ – 80,000 രൂപ കുറഞ്ഞു
    • ആൾട്രോസ് – 1.10 ലക്ഷം രൂപ കുറഞ്ഞു
    • നെക്സൺ – 1.55 ലക്ഷം രൂപ കുറഞ്ഞു
    • പഞ്ച് – 85,000 രൂപ കുറഞ്ഞു
    • ഹാരിയർ – 1.40 ലക്ഷം രൂപ കുറഞ്ഞു
    • സഫാരി – 1.45 ലക്ഷം രൂപ കുറഞ്ഞു
    • കർവ് – 65,000 രൂപ കുറഞ്ഞു
  • ടൊയോട്ട: ടൊയോട്ടയുടെ കാറുകൾക്ക് 3.49 ലക്ഷം രൂപ വരെയാണ് വില കുറഞ്ഞത്.
    • ഇന്നോവ ക്രിസ്റ്റ – 1.80 ലക്ഷം രൂപ കുറഞ്ഞു
    • ഫോർച്യൂണർ – 3.49 ലക്ഷം രൂപ കുറഞ്ഞു
    • വെൽഫയർ – 2.78 ലക്ഷം രൂപ കുറഞ്ഞു
    • ഗ്ലാൻസ – 85,300 രൂപ കുറഞ്ഞു
    • അർബൻ ക്രൂസർ ടൈസർ – 1.11 ലക്ഷം രൂപ കുറഞ്ഞു
    • റൂമിയോൺ – 48,700 രൂപ കുറഞ്ഞു
    • ഹൈറൈഡർ – 65,400 രൂപ കുറഞ്ഞു
  • മഹീന്ദ്ര: മഹീന്ദ്രയുടെ വിവിധ മോഡലുകൾക്ക് 1.56 ലക്ഷം രൂപ വരെയാണ് കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്.
    • എക്സ്.യു.വി 3എക്‌സ്ഒ – 1.56 ലക്ഷം രൂപ വരെ കുറഞ്ഞു
    • ഥാർ – 1.35 ലക്ഷം രൂപ വരെ കുറഞ്ഞു
    • സ്കോർപ്പിയോ ക്ലാസിക് – 1.01 ലക്ഷം രൂപ കുറഞ്ഞു
    • സ്കോർപ്പിയോ എൻ – 1.45 ലക്ഷം രൂപ കുറഞ്ഞു
    • എക്സ്.യു.വി 700 – 1.43 ലക്ഷം രൂപ കുറഞ്ഞു
  • റെനോ: റെനോയുടെ കാറുകൾക്ക് 96,000 രൂപ വരെയാണ് വില കുറഞ്ഞത്.
    • കൈഗർ – 96,395 രൂപ വരെ കുറഞ്ഞു
    • ട്രൈബർ – 80,195 രൂപ വരെ കുറഞ്ഞു
    • ക്വിഡ് – 54,995 രൂപ വരെ കുറഞ്ഞു

Related Stories