സി.പി. രാധാകൃഷ്ണൻ, ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതി, ജയം ആധികാരികം
ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ 152 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എൻഡിഎ സ്ഥാനാർത്ഥിയായ രാധാകൃഷ്ണന്റെ വിജയം. മഹാരാഷ്ട്ര ഗവർണർ പദവിയിൽ നിന്നാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനത്തേക

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ 152 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എൻഡിഎ സ്ഥാനാർത്ഥിയായ രാധാകൃഷ്ണന്റെ വിജയം.
മഹാരാഷ്ട്ര ഗവർണർ പദവിയിൽ നിന്നാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്നത്. ആർഎസ്എസ് പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ രാധാകൃഷ്ണൻ മുൻപ് കേരള ബിജെപിയുടെ ചുമതലയുള്ള നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.
ജീവിതവും രാഷ്ട്രീയവും
സി.പി. രാധാകൃഷ്ണൻ 1957 ഒക്ടോബർ 20-ന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജനിച്ചു. 16-ാം വയസ്സിൽ ആർഎസ്എസ്സിൽ ചേർന്ന അദ്ദേഹം 1974-ൽ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി.
1998-ൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് ഡിഎംകെയെ അട്ടിമറിച്ച് വിജയിച്ച അദ്ദേഹം ബിജെപിക്ക് തമിഴ്‌നാട്ടിൽ ആദ്യമായി ഒരു അക്കൗണ്ട് തുറന്നു കൊടുത്തു. തൊട്ടുപിന്നാലെ 1999-ലും അദ്ദേഹം കോയമ്പത്തൂരിൽ വിജയം ആവർത്തിച്ചു. എന്നാൽ അതിനുശേഷം മത്സരിച്ച മൂന്ന് തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടു.
2004-ൽ എൻഡിഎ സഖ്യത്തിൽ നിന്ന് ഡിഎംകെ വിട്ടുപോയപ്പോൾ എഐഎഡിഎംകെയെ ഒപ്പം നിർത്താൻ രാധാകൃഷ്ണൻ നിർണ്ണായക പങ്ക് വഹിച്ചു. 2004 മുതൽ 2007 വരെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായും കേരളത്തിന്റെ ചുമതലയുള്ള നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2016 മുതൽ 2020 വരെ കയർ ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചു. 2023-ൽ ജാർഖണ്ഡ് ഗവർണറായി നിയമിതനായ അദ്ദേഹത്തിന് പിന്നീട് മഹാരാഷ്ട്ര ഗവർണർ, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ തുടങ്ങിയ പദവികളും ലഭിച്ചു.
സി.പി. രാധാകൃഷ്ണന്റെ ഉപരാഷ്ട്രപതി പദവിയിലേക്ക് ഉയർത്തിക്കൊണ്ടുവന്നതിലൂടെ തമിഴ്‌നാട് തിരഞ്ഞെടുപ്പും ആർഎസ്എസിനെ പ്രീണിപ്പിക്കുകയെന്നതുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 4 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
