Skip to content
National

‘മസ്ജിദിന്റെ നിർമാണമാണ് അടിസ്ഥാനപപരമായ കളങ്ക പ്രവർത്തനം’ മുൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

ബാബരി മസ്ജിദ് നിർമിച്ചത് അടിസ്ഥാനപരമായി ഒരു കളങ്ക പ്രവർത്തനമായിരുന്നുവെന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു. എൻ.ഡി.ടി.വി മുൻ മാനേജിംഗ് എഡിറ്റർ ശ്രീനിവാസൻ ജെയിനുമായുള്ള ഒരു അഭിമുഖത്തിലാണ് അയോധ്യാ കേസിലെ വിധിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. വിശ്വാസത്തെക്കാൾ തെളിവുകളുടെ അടിസ്

N

News Desk

Published on: 25 Sept 2025, 3:08 pm

‘മസ്ജിദിന്റെ നിർമാണമാണ് അടിസ്ഥാനപപരമായ കളങ്ക പ്രവർത്തനം’  മുൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

ബാബരി മസ്ജിദ് നിർമിച്ചത് അടിസ്ഥാനപരമായി ഒരു കളങ്ക പ്രവർത്തനമായിരുന്നുവെന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു. എൻ.ഡി.ടി.വി മുൻ മാനേജിംഗ് എഡിറ്റർ ശ്രീനിവാസൻ ജെയിനുമായുള്ള ഒരു അഭിമുഖത്തിലാണ് അയോധ്യാ കേസിലെ വിധിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. വിശ്വാസത്തെക്കാൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞതെന്നും ചന്ദ്രചൂഢ് പറഞ്ഞു.

ബാബരി മസ്ജിദിനുള്ളിൽ രാം ലല്ലയുടെ വിഗ്രഹങ്ങൾ സ്ഥാപിച്ചതിനെക്കുറിച്ചും, അത് ആരാധനാലയത്തെ കളങ്കപ്പെടുത്തിയതിനെക്കുറിച്ചും അഭിമുഖത്തിൽ ചോദ്യം ഉയർന്നപ്പോഴാണ് മസ്ജിദിന്റെ നിർമ്മാണം തന്നെയാണ് കളങ്കം എന്ന രീതിയിൽ അദ്ദേഹം പ്രതികരിച്ചത്. പുരാവസ്തു ഗവേഷണങ്ങൾ ഒരു ക്ഷേത്രം പൊളിച്ചാണ് പള്ളി നിർമ്മിച്ചതെന്ന് കണ്ടെത്തിയതായും അദ്ദേഹം വാദിച്ചു. എന്നാൽ, ഏതെങ്കിലും കെട്ടിടം പൊളിച്ചാണ് ബാബരി മസ്ജിദ് നിർമ്മിച്ചതെന്ന് സ്ഥാപിക്കുന്ന തെളിവുകളില്ലെന്ന് സുപ്രീം കോടതിയുടെ വിധിയിൽ തന്നെ പറഞ്ഞിരിക്കെയാണ് മുൻ ചീഫ് ജസ്റ്റിസിന്റെ ഈ പരാമർശം.

Related Stories