കറുപ്പണിഞ്ഞ് കശ്മീർ പത്രങ്ങൾ; പഹൽഗാം ആക്രമണത്തിനെതിരെ പ്രതിഷേധം
കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തി താഴ്‌വരയിലെ പ്രമുഖ പത്രങ്ങൾ. താഴ്‌വരയിലെ പ്രധാന ഇംഗ്ലീഷ്, ഉറുദു ദിനപത്രങ്ങൾ തങ്ങളുടെ ഒന്നാം പേജുകൾ പൂർണ്ണമായും കറുപ്പണിയിച്ചാണ് പുറത്തിറങ്ങിയത്. സമീപകാലത്തെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നിനെതിരെ

കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തി താഴ്‌വരയിലെ പ്രമുഖ പത്രങ്ങൾ. താഴ്‌വരയിലെ പ്രധാന ഇംഗ്ലീഷ്, ഉറുദു ദിനപത്രങ്ങൾ തങ്ങളുടെ ഒന്നാം പേജുകൾ പൂർണ്ണമായും കറുപ്പണിയിച്ചാണ് പുറത്തിറങ്ങിയത്. സമീപകാലത്തെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നിനെതിരെയുള്ള കൂട്ടായ രോഷപ്രകടനവും ഉത്തരവാദിത്തം ഉറപ്പാക്കാനുള്ള ആഹ്വാനവുമായിരുന്നു ഈ എഡിറ്റോറിയൽ ബ്ലാക്ക്‌ഔട്ട്.
ഗ്രേറ്റർ കാശ്മീർ, റൈസിംഗ് കാശ്മീർ, കാശ്മീർ ഉസ്മ, അഫ്താബ്, തഹ്മീൽ ഇർഷാദ് തുടങ്ങിയ ഇംഗ്ലീഷ്, ഉറുദു ദിനപത്രങ്ങൾ പതിവ് ഡിസൈൻ ഉപേക്ഷിച്ച് കറുത്ത പശ്ചാത്തലത്തിൽ വെളുപ്പും ചുവപ്പും നിറങ്ങളിലുള്ള തലക്കെട്ടുകളും മുഖപ്രസംഗങ്ങളുമാണ് പ്രസിദ്ധീകരിച്ചത്.

“ക്രൂരം: കാശ്മീർ കത്തുന്നു, കാശ്മീരികൾ വിലപിക്കുന്നു”
“പുൽമേടിലെ കൂട്ടക്കൊല – കാശ്മീരിന്‍റെ ആത്മാവിനെ സംരക്ഷിക്കുക” “ഈ ഹീനകൃത്യം നിരപരാധികൾക്കെതിരായ ആക്രമണം മാത്രമല്ല, കാശ്മീരിന്റെ സ്വത്വത്തിനും മൂല്യങ്ങൾക്കും – അതിന്റെ ആതിഥ്യമര്യാദയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ദുർബലമായ സമാധാനത്തിനും – നേരെയുള്ള മനഃപൂർവ്വമായ പ്രഹരമാണ്” എന്ന് പത്രങ്ങള്‍ തലക്കെട്ടും നല്‍കി
കാൽനടയായോ കുതിരപ്പുറത്തോ മാത്രം പ്രവേശനമുള്ള, പഹൽഗാമിലെ മനോഹരമായ ബേതാബ് വാലി പോലുള്ള ഉയർന്ന തിരക്കുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ ആക്രമണം നടത്താൻ അക്രമികൾക്ക് കഴിഞ്ഞുവെന്നതും സുരക്ഷാ പരിമിതമായ പ്രവേശനമുള്ള ഒരിടത്ത് ഇത്തരമൊരു ഭീകരാക്രമണം നടത്താൻ കഴിഞ്ഞത് രഹസ്യാന്വേഷണത്തിലെയും ഏകോപനത്തിലെയും വീഴ്ചകളെകുറിച്ച ചോദ്യങ്ങളും മാധ്യമങ്ങള്‍ ഉയര്‍ത്തി.
പത്രങ്ങളുടെ ഈ നടപടി, താഴ്‌വരയിലെ ജനങ്ങളുടെ പൊതുവികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ, സാമൂഹിക, വ്യാപാര സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കശ്മീരിൻ്റെ അതിഥി സൽക്കാര പാരമ്പര്യത്തിന് മേൽ കരിനിഴൽ വീഴ്ത്തുന്നതാണ് ഈ ആക്രമണമെന്ന് പത്രങ്ങള്‍ ചൂണ്ടിക്കാട്ടി.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 4 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
