ആപ്പ് തകര്‍ന്നു; ഡല്‍ഹിയില്‍ ബി.ജെ.പി
ഡൽഹിയിൽ 27 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബിജെപി അധികാരത്തിലേക്ക്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി അധികാരത്തിലേക്ക്. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത്. 70 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടി ബിജെപി വ്യക്തമായ ഭൂരിപക്ഷം കൈവരിച്ചു.ആം ആദ

ഡൽഹിയിൽ 27 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബിജെപി അധികാരത്തിലേക്ക്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി അധികാരത്തിലേക്ക്. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത്. 70 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടി ബിജെപി വ്യക്തമായ ഭൂരിപക്ഷം കൈവരിച്ചു.ആം ആദ്മി പാർട്ടി 23 സീറ്റുകളിൽ ഒതുങ്ങി. കോൺഗ്രസിന് തുടർച്ചയായ മൂന്നാം തവണയും സംപൂജ്യരായി.
ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‍രിവാൾ ബിജെപിയുടെ പർവേശ് വർമയോട് പരാജയപ്പെട്ടു. കൽക്കാജി മണ്ഡലത്തിൽ മുഖ്യമന്ത്രി അതിഷി വിജയം നേടി. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാത്രമാണ് ആം ആദ്മി നേതാക്കളിൽ കടുത്ത പോരാട്ടം നടത്തിയത്.ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയായി. കൊണ്ടുപിടിച്ച പ്രചാരണ പരിപാടികൾ നടത്തിയിട്ടും കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. വോട്ടിങ് ശതമാനത്തിൽ നേരിയ വർധന മാത്രമാണ് പാർട്ടിക്ക് നേടാനായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് പ്രവർത്തകരെ അഭിസംബോധന ചെയ്യും. മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 4 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
