Skip to content
National

‘അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകും’ ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

അറസ്റ്റിലായി 30 ദിവസത്തിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം നഷ്ടമാകുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. 130-ാം ഭരണഘടന ഭേദഗതിയാണ് കൊണ്ടുവരുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി 30 ദിവസം ഒരു മന്ത്രി, പൊലീസ് അല്ലെങ്കിൽ ജുഡീഷ്യൽ കസ്റ്റഡിയ

N

News Desk

Published on: 20 Aug 2025, 12:33 pm

‘അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകും’ ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

അറസ്റ്റിലായി 30 ദിവസത്തിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം നഷ്ടമാകുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ.

130-ാം ഭരണഘടന ഭേദഗതിയാണ് കൊണ്ടുവരുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി 30 ദിവസം ഒരു മന്ത്രി, പൊലീസ് അല്ലെങ്കിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ 31-ാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നാണ് ബില്ലിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ലോക്സഭയിൽ പുരോഗമിക്കുകയാണ്. അഴിമതിയും ക്രിമിനൽ പശ്ചാത്തലവുമുള്ള വ്യക്തികളെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിർത്താൻ ഇത് സഹായിക്കുമെന്നാണ് സർക്കാർ പറയുന്നത്. അതേസമയം, ഇത് രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് പ്രതിപക്ഷം വിമർശിക്കുന്നു.

Related Stories