Skip to content
National

താമരതണ്ടൊടിച്ച് പ്രശാന്ത് കിഷോർ, ബിഹാർ ഉപതിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് അട്ടിമറി ജയം

ബിഹാർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിങ് സീറ്റായ ബങ്കിപ്പൂരിൽ ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി പ്രശാന്ത് കിഷോറിന് അട്ടിമറി വിജയം. ബിജെപിയുടെ യുവനേതാവ് നീരജ് കുമാറിനെയാണ് പ്രശാന്ത് കിഷോർ പരാജയപ്പെടുത്തിയത്. വർഷങ്ങളായി ബിജെപിയുടെ ഉറച്ച കോട്ടയെന്നറിയപ്പെടുന്ന ബങ്കിപ്പൂർ മണ്ഡലത്തിലുണ്ടായ ഈ പരാജയം

N

News Desk

Published on: 3 Aug 2026, 5:44 pm

താമരതണ്ടൊടിച്ച് പ്രശാന്ത് കിഷോർ, ബിഹാർ ഉപതിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് അട്ടിമറി ജയം

ബിഹാർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിങ് സീറ്റായ ബങ്കിപ്പൂരിൽ ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി പ്രശാന്ത് കിഷോറിന് അട്ടിമറി വിജയം. ബിജെപിയുടെ യുവനേതാവ് നീരജ് കുമാറിനെയാണ് പ്രശാന്ത് കിഷോർ പരാജയപ്പെടുത്തിയത്. വർഷങ്ങളായി ബിജെപിയുടെ ഉറച്ച കോട്ടയെന്നറിയപ്പെടുന്ന ബങ്കിപ്പൂർ മണ്ഡലത്തിലുണ്ടായ ഈ പരാജയം ബിജെപിക്ക് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

2025 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നിലവിലെ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ 51,936 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണിത്. ദേശീയ അധ്യക്ഷനായി ചുമതലയേറ്റതിനെ തുടർന്ന് നിതിൻ നബിൻ നിയമസഭാംഗത്വം രാജിവെച്ചതോടെയാണ് ബങ്കിപ്പൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപിയെ സംബന്ധിച്ച് തികച്ചും സുരക്ഷിതമെന്ന് കരുതിയ സീറ്റിലാണ് ഇപ്പോൾ പ്രശാന്ത് കിഷോർ അട്ടിമറി വിജയം നേടിയിരിക്കുന്നത്.

തന്റെ പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ ജൻ സുരാജ് പാർട്ടി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് പ്രശാന്ത് കിഷോർ നേരിട്ട് ഒരു തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. 2025 ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 243 സീറ്റുകളിൽ 238 ഇടത്തും ജൻ സുരാജ് പാർട്ടി മത്സരിച്ചിരുന്നെങ്കിലും ഒരിടത്ത് പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. അന്ന് വെറും മൂന്ന് ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രം നേടാനായ പാർട്ടിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

പാർട്ടി നേരിട്ട തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം രാഷ്ട്രീയ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപിയുടെ ശക്തമായ കോട്ടയിൽ ഇറങ്ങി പ്രശാന്ത് കിഷോർ നേരിട്ട് വിജയം കൊയ്തിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആരംഭം മുതൽ വ്യക്തമായ മേൽക്കൈ നിലനിർത്തിയ കിഷോറിന്റെ വിജയം ഉറപ്പായതോടെ പട്നയിലെ ജൻ സുരാജ് പാർട്ടി ആസ്ഥാനത്ത് വലിയ ആഘോഷ പ്രകടനങ്ങളാണ് പ്രവർത്തകർ സംഘടിപ്പിച്ചത്.

Related Stories