Skip to content
National

അസമും പുതുച്ചേരിയും പോളിംഗ് ബൂത്തിലേക്ക്; വിധിയെഴുതുന്നത് രണ്ടരക്കോടിയിലധികം വോട്ടർമാർ

ദിസ്പൂർ: കേരളത്തിനൊപ്പം അസം നിയമസഭയിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. അസമിലെ 126 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണി വരെ തുടരും. മെയ് നാലിനാണ് ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്

N

News Desk

Published on: 9 Apr 2026, 8:38 am

അസമും പുതുച്ചേരിയും പോളിംഗ് ബൂത്തിലേക്ക്; വിധിയെഴുതുന്നത് രണ്ടരക്കോടിയിലധികം വോട്ടർമാർ

ദിസ്പൂർ: കേരളത്തിനൊപ്പം അസം നിയമസഭയിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. അസമിലെ 126 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണി വരെ തുടരും. മെയ് നാലിനാണ് ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്.

അസമിൽ രണ്ടരക്കോടിയോളം വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ ഒന്നേകാൽ കോടിയോളം സ്ത്രീ വോട്ടർമാരും ആറര ലക്ഷത്തോളം കന്നി വോട്ടർമാരും ഉൾപ്പെടുന്നു. 35 ജില്ലകളിലായി സജ്ജീകരിച്ചിട്ടുള്ള 31,490 പോളിംഗ് സ്റ്റേഷനുകളിലായി 722 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. പ്രശ്‌നബാധിത ബൂത്തുകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയും കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. മൂന്നാം തവണയും അധികാരം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. എന്നാൽ ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്നുമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

അതേസമയം, പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 9.44 ലക്ഷം വോട്ടർമാരുള്ള പുതുച്ചേരിയിൽ എൻ. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എഎൻആർ കോൺഗ്രസ്-ബിജെപി സഖ്യവും കോൺഗ്രസ്-ഡിഎംകെ സഖ്യവും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. രാവിലെ മുതൽ തന്നെ മിക്ക പോളിംഗ് സ്റ്റേഷനുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്.

Related Stories