Skip to content
National

അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ വില്‍പന തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ ‘മദർ മേരി കംസ് ടു മി’-യുടെ വിൽപ്പന തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പുസ്തകത്തിൻ്റെ മുഖചിത്രത്തിനെതിരെയായിരുന്നു ഹർജി. പുസ്തകത്തിൻ്റെ കവർ പേജിൽ എഴുത്തുകാരി പുകവലിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചതിനെ ചോദ്യം ചെയ്താണ് ഹർജിക്കാരൻ ക

N

News Desk

Published on: 13 Oct 2025, 3:55 pm

അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ വില്‍പന തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ ‘മദർ മേരി കംസ് ടു മി’-യുടെ വിൽപ്പന തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പുസ്തകത്തിൻ്റെ മുഖചിത്രത്തിനെതിരെയായിരുന്നു ഹർജി.

പുസ്തകത്തിൻ്റെ കവർ പേജിൽ എഴുത്തുകാരി പുകവലിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചതിനെ ചോദ്യം ചെയ്താണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. പുകവലിക്കെതിരെ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്നും, അതിനാൽ കവർ പേജടക്കം പുസ്തകം പുനഃപ്രസിദ്ധീകരിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Related Stories