Skip to content
National

ബി.ജെ.പിയില്‍ നിന്ന് രാജി വെച്ച്  അണ്ണാമലൈ; പുതിയ പാർട്ടി രൂപികരിച്ചേക്കും

തമിഴ്‌നാട് ബി.ജെ.പി. മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നു. ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അണ്ണാമലൈ തന്റെ രാജിക്കത്ത് കൈമാറി. എന്നാൽ അണ്ണാമലൈയുടെ രാജി കേന്ദ്ര നേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്ന വിവരം. രാജിക്കത്ത് ന

N

News Desk

Published on: 2 Jun 2026, 2:36 pm

ബി.ജെ.പിയില്‍ നിന്ന് രാജി വെച്ച്  അണ്ണാമലൈ; പുതിയ പാർട്ടി രൂപികരിച്ചേക്കും

തമിഴ്‌നാട് ബി.ജെ.പി. മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നു. ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അണ്ണാമലൈ തന്റെ രാജിക്കത്ത് കൈമാറി. എന്നാൽ അണ്ണാമലൈയുടെ രാജി കേന്ദ്ര നേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്ന വിവരം.

രാജിക്കത്ത് നൽകിയതിന് പിന്നാലെ അണ്ണാമലൈ വൈകുന്നേരം നാല് മണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. അമിത് ഷായുമായുള്ള ഈ നിർണായക ചർച്ചയ്ക്ക് ശേഷമായിരിക്കും രാജി സംബന്ധിച്ചുള്ള ഔദ്യോഗികവും അന്തിമവുമായ തീരുമാനം പുറത്തുവിടുക. അണ്ണാമലൈ ബി.ജെ.പി. വിടുമെന്നും ഈ ആഴ്ച തന്നെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.യുമായി സഖ്യം വേണ്ടെന്നും ബി.ജെ.പി. ഒറ്റയ്ക്ക് മത്സരിക്കണമെന്നതുമായിരുന്നു അണ്ണാമലൈയുടെ ശക്തമായ നിലപാട്. എന്നാൽ അണ്ണാമലൈയുടെ താല്പര്യം അവഗണിച്ച് കേന്ദ്ര നേതൃത്വം അണ്ണാ ഡി.എം.കെ.യുമായി കൈകോർക്കുകയാണുണ്ടായത്. ഇതിന് പിന്നാലെ അണ്ണാമലൈ ആവശ്യപ്പെട്ട കോയമ്പത്തൂർ നോർത്ത് സീറ്റ് കൂടി നിഷേധിക്കപ്പെട്ടതോടെയാണ് പാർട്ടി നേതൃത്വവുമായി അദ്ദേഹം പൂർണ്ണമായി അകന്നത്.

ബി.ജെ.പി. വിട്ടതിന് ശേഷം ആദ്യം ഒരു സന്നദ്ധ സംഘടന രൂപീകരിക്കാനാണ് അണ്ണാമലൈയുടെ പദ്ധതിയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഈ സംഘടനയെ പിന്നീട് രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാനാണ് തീരുമാനം. ജന്മദിനമായ ജൂൺ നാലിന് പുതിയ സംഘടനയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. തമിഴ്‌നാട്ടിൽ ‘മക്കൾ ശക്തി’ അല്ലെങ്കിൽ ‘ഭാരതീയ വെട്രി കഴകം’ എന്നീ പേരുകളിൽ ഒന്നിലായിരിക്കും പുതിയ പാർട്ടി അറിയപ്പെടുകയെന്ന് അണ്ണാമലൈയുടെ അനുയായികൾ അവകാശപ്പെടുന്നുണ്ട്.

Related Stories