Skip to content
National

ഇനി പുതിയ പാതയിൽ; ‘വീ ദ് ലീഡർ’ രാഷ്ട്രീയ മൂവ്മെന്റുമായി അണ്ണാമലൈ; രാഷ്ട്രീയം പഠിപ്പിക്കാൻ സെന്റർ

ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ, പുതിയ രാഷ്ട്രീയ മൂവ്മെന്റുമായി തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്ത്. ‘വീ ദ് ലീഡർ’ (We The Leader) എന്ന പേരിലാണ് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമിടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തന്റെ രാജി ഔദ്യോഗികമായി സ്ഥിരീകര

N

News Desk

Published on: 5 Jun 2026, 4:02 pm

ഇനി പുതിയ പാതയിൽ; ‘വീ ദ് ലീഡർ’ രാഷ്ട്രീയ മൂവ്മെന്റുമായി അണ്ണാമലൈ; രാഷ്ട്രീയം പഠിപ്പിക്കാൻ സെന്റർ

ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ, പുതിയ രാഷ്ട്രീയ മൂവ്മെന്റുമായി തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്ത്. ‘വീ ദ് ലീഡർ’ (We The Leader) എന്ന പേരിലാണ് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമിടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തന്റെ രാജി ഔദ്യോഗികമായി സ്ഥിരീകരിച്ച് അണ്ണാമലൈ ഇക്കാര്യം പ്രഖ്യാപിച്ചത്. തമിഴ്നാടിന്റെ വളർച്ചയും സംസ്കാരവും മുൻനിർത്തി, എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലുള്ള രാഷ്ട്രീയമാണ് താൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ മൂവ്മെന്റിന്റെ പ്രവർത്തനങ്ങൾക്കായി www.wetheleader.org എന്ന വെബ്സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ വൊളന്റിയറായി റജിസ്റ്റർ ചെയ്ത് ആർക്കും ഈ മുന്നേറ്റത്തിന്റെ ഭാഗമാകാം. ഇതിനോടൊപ്പം, രാഷ്ട്രീയ നിലപാടുകളും എത്തിക്സും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോയമ്പത്തൂരിൽ ‘എപിജെ അബ്ദുൽ കലാം സെന്റർ ഫോർ പൊളിറ്റിക്സ്’ എന്നൊരു കേന്ദ്രം കൂടി അദ്ദേഹം ആരംഭിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവർത്തകരെ പ്രാദേശിക തലത്തിൽ വളർത്തുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.

വരും നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടിയായി മാറി മത്സരിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി. പാർട്ടിയായി മാറുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുമെന്നും, ഒരാൾക്ക് മാത്രമായി എപ്പോഴും അധികാരം നൽകുന്ന രീതിയല്ല സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായി വിവിധ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും, തമിഴ്നാടിന് ദോഷമാകുന്ന കാര്യങ്ങളെ താൻ എതിർക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.

ബിജെപിയിൽ തുടരുന്നത് പാർട്ടിക്ക് ഭാരമാകും എന്ന തിരിച്ചറിവിലാണ് രാജിയെന്ന് അണ്ണാമലൈ കത്തിൽ പറയുന്നു. കഴിഞ്ഞ 18 വർഷമായി ബിജെപിയുമായുള്ള തന്റെ അഭിപ്രായവ്യത്യാസങ്ങൾ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും, എന്നാൽ തമിഴ്നാടിനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഒത്തുപോകുന്നില്ലെന്ന് ചർച്ചകൾക്ക് ശേഷം ബോധ്യപ്പെട്ടുവെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കുന്നു. 2020-ൽ ഐപിഎസ് ജോലി ഉപേക്ഷിച്ച് ബിജെപിയിലെത്തിയ അണ്ണാമലൈ, ചുരുങ്ങിയ കാലം കൊണ്ടാണ് സംസ്ഥാന തലത്തിൽ ശ്രദ്ധേയനായത്.

Related Stories