Skip to content
National

വിമാന ദുരന്തത്തിന് പിന്നാലെ ‘ലുങ്കി ഡാൻസ്’; എ.ഐ.സാറ്റ്സ് ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോൾ, എയർ ഇന്ത്യയുടെ ഉപകമ്പനിയായ എയർ ഇന്ത്യ എയർപോർട്ട് സർവീസസിലെ (എ.ഐ.സാറ്റ്സ് – AISATS) ജീവനക്കാർ ഗുരുഗ്രാമിലെ ഓഫീസിൽ പാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ 4 മുതിർന്ന ജീവനക്കാരെ പുറത്താക്കി. പാർട്ടിയിൽ ‘ലുങ്കി ഡാൻസ്’ ഗാനത്തിനൊപ്പം ജീവനക്

N

News Desk

Published on: 28 Jun 2025, 12:01 pm

വിമാന ദുരന്തത്തിന് പിന്നാലെ ‘ലുങ്കി ഡാൻസ്’; എ.ഐ.സാറ്റ്സ് ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോൾ, എയർ ഇന്ത്യയുടെ ഉപകമ്പനിയായ എയർ ഇന്ത്യ എയർപോർട്ട് സർവീസസിലെ (എ.ഐ.സാറ്റ്സ് – AISATS) ജീവനക്കാർ ഗുരുഗ്രാമിലെ ഓഫീസിൽ പാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ 4 മുതിർന്ന ജീവനക്കാരെ പുറത്താക്കി. പാർട്ടിയിൽ ‘ലുങ്കി ഡാൻസ്’ ഗാനത്തിനൊപ്പം ജീവനക്കാർ ചുവടുവെക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടർന്നാണ് ഈ നടപടി.

ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും രാജ്യം ദുഃഖത്തിലായിരിക്കുകയും ചെയ്ത സാഹചര്യത്തിൽ, ഇത്തരമൊരു ആഹ്ളാദ പ്രകടനം നടത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എ.ഐ.സാറ്റ്സ് അധികൃതർ നടപടിയെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു.

അടിയന്തര സാഹചര്യങ്ങളിൽ ജീവനക്കാർ പാലിക്കേണ്ട മര്യാദകളും ദുരന്തമുഖത്തെ ഗൗരവവും കണക്കിലെടുക്കാതെ നടത്തിയ ഈ പ്രവൃത്തിക്കെതിരെ പൊതുജനങ്ങളിൽ നിന്ന് കടുത്ത എതിർപ്പുയർന്നിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീഡിയോയിലുണ്ടായിരുന്ന 4 മുതിർന്ന ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.

Related Stories