Skip to content
National

ഇന്ത്യ സന്ദർശിക്കാനൊരുങ്ങി അഫ്ഗാൻ വിദേശകാര്യ മന്ത്രി

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിലേക്ക്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്. ഇത് ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ യാത്ര ചെയ്യുന്നത

N

News Desk

Published on: 3 Oct 2025, 2:33 pm

ഇന്ത്യ സന്ദർശിക്കാനൊരുങ്ങി അഫ്ഗാൻ വിദേശകാര്യ മന്ത്രി

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിലേക്ക്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്. ഇത് ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അന്താരാഷ്ട്ര തലത്തിൽ യാത്ര ചെയ്യുന്നതിന്, 1988 ലെ യുഎന്നിന്റെ ഉപരോധ സമിതിയിൽ നിന്ന് അദ്ദേഹത്തിന് ഇളവ് ആവശ്യമായിരുന്നു. ഉപരോധം കാരണം നേരത്തെ പാകിസ്ഥാൻ യാത്ര മുടങ്ങിയിരുന്നു. ഒക്ടോബർ 9 മുതൽ 10 വരെ ആമിർ ഖാൻ മുത്താക്കി ഡൽഹിയിൽ ഉണ്ടാകുമെന്നാണ് വാർത്തകൾ. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

കാബൂളിലെ സർക്കാർ ഇന്ത്യയെ “പ്രധാനപ്പെട്ട പ്രാദേശിക, സാമ്പത്തിക പങ്കാളി” എന്നാണ് വിശേഷിപ്പിച്ചത്. വിദേശകാര്യ മന്ത്രാലയത്തിലെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ വിഭാഗത്തിന്റെ ജോയിന്റ് സെക്രട്ടറിയായ ഇന്ത്യൻ നയതന്ത്രജ്ഞൻ ആനന്ദ് പ്രകാശ് ഈ വർഷം ഏപ്രിലിൽ കാബൂളിൽ വെച്ച് മുത്താക്കിയെ കണ്ടു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഓപ്പറേഷൻ സിന്ദൂർ നടത്തിയതിന് തൊട്ടുപിന്നാലെ മെയ് മാസത്തിൽ, വിദേശകാര്യ മന്ത്രി ഡോ എസ് ജയ്ശങ്കർ മുത്താക്കിയുമായി സംസാരിച്ചു.

Related Stories