കന്യാസ്ത്രീകളെ കാണാതെ മടങ്ങില്ല; ഛത്തീസ്ഗഡില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എ.എ. റഹീം എം.പി
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സംഘപരിവാര്‍ വേട്ടയാടി ജയിലിലടച്ച മലയാളി കന്യാസ്ത്രീകളെ കാണാന്‍ അനുവദിക്കാത്തതിനെതിരെ ആഞ്ഞടിച്ച് രാജ്യസഭാ എം.പി എ.എ. റഹീം. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കുകയാണെന്നും, കന്യാസ്ത്രീകളെ കണ്ടിട്ടേ മടങ്ങൂ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂ

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സംഘപരിവാര്‍ വേട്ടയാടി ജയിലിലടച്ച മലയാളി കന്യാസ്ത്രീകളെ കാണാന്‍ അനുവദിക്കാത്തതിനെതിരെ ആഞ്ഞടിച്ച് രാജ്യസഭാ എം.പി എ.എ. റഹീം. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കുകയാണെന്നും, കന്യാസ്ത്രീകളെ കണ്ടിട്ടേ മടങ്ങൂ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചു.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനൊപ്പമുള്ള സംഘത്തിനാണ് ജയിലിലുള്ള കന്യാസ്ത്രീകളെ കാണാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചത്. ആദ്യം അപേക്ഷ നല്‍കിയിട്ടില്ലെന്ന് പറഞ്ഞ അധികൃതര്‍, അപേക്ഷ മെയില്‍ ചെയ്തതിന്റെ സ്ക്രീന്‍ഷോട്ട് കാണിച്ചപ്പോള്‍ സമയം വൈകിപ്പോയി എന്ന് നിലപാട് മാറ്റി. ഒടുവില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് കൂടിക്കാഴ്ച തടയുകയായിരുന്നുവെന്ന് റഹീം ആരോപിച്ചു.
‘അവരെ കാണുന്നതും അവരില്‍ നിന്നും വിവരങ്ങള്‍ അറിയുന്നതും ബിജെപി സര്‍ക്കാര്‍ ഭയപ്പെടുകയാണ്. പക്ഷേ ഞങ്ങള്‍ കണ്ടിട്ടേ മടങ്ങൂ. സംഘപരിവാര്‍ വേട്ടയാടി ജയിലിലടച്ച രണ്ട് കന്യാസ്ത്രീകളെയും കാണുന്നത് വരെ ഛത്തീസ്ഗഡില്‍ തുടരും,’ എ.എ. റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അന്യായമായി തടവിലാക്കപ്പെട്ട കന്യാസ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിനിധി സംഘത്തിന്റെ തീരുമാനം
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 5 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
