മുംബൈ ട്രെയിൻ സ്ഫോടനക്കേസ്: 12 പ്രതികളെയും വെറുതെവിട്ടു, കുറ്റാരോപിതര്‍ ജയിലില്‍ കഴിഞ്ഞത് 19 വര്‍ഷം
2006-ൽ 189 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ട്രെയിൻ സ്ഫോടന പരമ്പരക്കേസിലെ 12 പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച അഞ്ച് പ്രതികളുടെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച ഏഴ് പേരുടെയും ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. 19 വർഷമായി ജയിലിൽ കഴിയുന്ന 12 പേരെയു

2006-ൽ 189 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ട്രെയിൻ സ്ഫോടന പരമ്പരക്കേസിലെ 12 പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച അഞ്ച് പ്രതികളുടെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച ഏഴ് പേരുടെയും ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. 19 വർഷമായി ജയിലിൽ കഴിയുന്ന 12 പേരെയും ഉടൻ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.
കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിശ്വസനീയമല്ലെന്നും പ്രതികളാണ് കുറ്റം ചെയ്തതെന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്ര പോലീസിൻ്റെ അന്വേഷണം ഏകപക്ഷീയമായിരുന്നുവെന്ന പ്രതിഭാഗത്തിൻ്റെ വാദം കോടതി അംഗീകരിച്ചു.
2015-ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ച ഫൈസൽ ഷെയ്ഖ്, ആസിഫ് ഖാൻ, കമൽ അൻസാരി, യെതേഷാം സിദ്ദിഖി, നവീദ് ഖാൻ എന്നിവരെയും ജീവപര്യന്തം ശിക്ഷ ലഭിച്ച മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് അലി, ഡോ. തൻവീർ അൻസാരി, മാജിദ് ഷാഫി, മുസമിൽ ഷെയ്ഖ്, സൊഹൈൽ ഷെയ്ഖ്, സമീർ ഷെയ്ഖ് എന്നിവരെയുമാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
2006 ജൂലൈ 11-ന് മുംബൈയിലെ തിരക്കേറിയ പ്രാദേശിക ട്രെയിനുകളിൽ ഏഴ് ബോംബുകൾ ഉപയോഗിച്ച് നടത്തിയ സ്ഫോടന പരമ്പരയിൽ 189 പേർ കൊല്ലപ്പെടുകയും 820 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 3 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
