സൂംബ വിമർശനം ടികെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭാസ വകുപ്പ് നിർദേശം
സൂംബ ഡാൻസ് പദ്ധതിക്കെതിരെ പരസ്യമായി വിമർശനം ഉന്നയിച്ച ആദ്യ വ്യക്തികളിൽ ഒരാളായ വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ. അഷ്റഫിനെതിരെ നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടു. സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ടി.കെ. അഷ്റഫ് സാമൂഹിക മാധ്യമങ്ങളിൽ

സൂംബ ഡാൻസ് പദ്ധതിക്കെതിരെ പരസ്യമായി വിമർശനം ഉന്നയിച്ച ആദ്യ വ്യക്തികളിൽ ഒരാളായ വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ. അഷ്റഫിനെതിരെ നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടു. സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ടി.കെ. അഷ്റഫ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കാൻ ആവശ്യപ്പെട്ടത്.
ഇതിന്റെ ഭാഗമായി, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.കെ. അഷ്റഫ് ജോലി ചെയ്യുന്ന സ്കൂൾ മാനേജർക്ക് കത്ത് നൽകി. 24 മണിക്കൂറിനകം സസ്പെൻഷനടക്കമുള്ള അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു. ടി.കെ. അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റും ഈ കത്തിനൊപ്പം ചേർത്തിട്ടുണ്ട്.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്‍
News Desk · 2 days ago

സ്ത്രീകൾക്കുള്ള 1000 രൂപ പെൻഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം; തെരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ വിശദീകരണം നൽകി
News Desk · 5 Dec 2025

ബ്രസീലിയൻ മോഡലിന്റെ പേജിൽ കമന്റ് പ്രളയം: ‘ഇവിടുത്തെ പല സർക്കാരുകളേയും ഉണ്ടാക്കിയത് നിങ്ങളാണ്’
News Desk · 6 Nov 2025

വീണ്ടും റെക്കോർഡിട്ട് സ്വർണം പവന് 87000
News Desk · 1 Oct 2025
