ബ്രസീലിയൻ മോഡലിന്റെ പേജിൽ കമന്റ് പ്രളയം: ‘ഇവിടുത്തെ പല സർക്കാരുകളേയും ഉണ്ടാക്കിയത് നിങ്ങളാണ്’
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകൾ തെളിവ് സഹിതം പുറത്തുവിട്ടതിനെ തുടർന്ന്, ബ്രസീലിയൻ മോഡലും നടിയുമായ ലാറിസ ബൊണേസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഇന്ത്യൻ ആരാധകരുടെ കമന്റ് പ്രളയം. വോട്ട് തട്ടിപ്പിനായി ഒരു ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് വോട്ടർ പട്ടികയിൽ 22

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകൾ തെളിവ് സഹിതം പുറത്തുവിട്ടതിനെ തുടർന്ന്, ബ്രസീലിയൻ മോഡലും നടിയുമായ ലാറിസ ബൊണേസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഇന്ത്യൻ ആരാധകരുടെ കമന്റ് പ്രളയം. വോട്ട് തട്ടിപ്പിനായി ഒരു ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് വോട്ടർ പട്ടികയിൽ 22 പേരുകൾ ചേർക്കുകയും പത്ത് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണങ്ങളിൽ ഒന്ന്.
ഈ ആരോപണത്തെത്തുടർന്ന്, തന്റെ ചിത്രം ദുരുപയോഗം ചെയ്തതിനെതിരെ ലാറിസ ബൊണേസി തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാർ, പ്രത്യേകിച്ചും മലയാളികൾ, ലാറിസയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ തമാശരൂപേണ കമന്റുകളുമായി എത്തുന്നത്.
വൈറലായ കമന്റുകൾ
ലാറിസയുടെ പോസ്റ്റുകൾക്ക് താഴെ പ്രത്യക്ഷപ്പെട്ട രസകരമായ ചില കമന്റുകൾ ഇവയാണ്:
- “നിങ്ങൾ ഇപ്പോൾ ഇന്ത്യയിൽ പ്രശസ്തയാണ്.”
- “നിങ്ങളുടെ വോട്ട് പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞപ്പോൾ ഇവർ അത് 22 മടങ്ങ് ഗൗരവത്തിലെടുത്തു.”
- “ഇന്ത്യയിലെ പല സർക്കാരുകൾക്കും പിന്നിൽ നിങ്ങളാണ്” – ഒരു രസികൻ കുറിച്ചത്.
- ഇതിനുപുറമെ, നിരവധി പേർ രാഹുൽ ഗാന്ധിയുടെ സംബന്ധിച്ചുള്ള GIF ചിത്രങ്ങളും കമന്റായി നൽകിയിട്ടുണ്ട്.
മലയാളികളും പിന്നിലല്ല:
മലയാളികളായ സോഷ്യൽ മീഡിയ ഉപയോക്താക്കളും ഈ ചർച്ചയിൽ സജീവമാണ്.
- “കമന്റുകൾ വന്നു തുടങ്ങിയോന്നറിയാൻ വന്നതാണ്.”
- “വാർത്ത കണ്ട് തപ്പി വന്നതാണ്.”
- “ഞാൻ പോയി മലയാളികളെ വിളിച്ചു വരാം.”
- “ആരും തിരക്ക് കൂട്ടണ്ട കമന്റുകൾ വന്നു തുടങ്ങിയെ ഉള്ളു.”
ആരാണ് ലാറിസ ബൊണേസി?
ബ്രസീലിൽ ജനിച്ച ലാറിസ, ചെറുപ്പത്തിൽ തന്നെ മോഡലിംഗ് ആരംഭിച്ചു. 2011-ൽ കൂടുതൽ അവസരങ്ങൾ തേടി മുംബൈയിൽ എത്തുകയും, അതേ വർഷം തന്നെ അക്ഷയ് കുമാർ ചിത്രം ‘ദേസീ ബോയ്സ്’-ലെ ‘സുബഹ് ഹോനെ നാ ദേ’ എന്ന ഗാനരംഗത്ത് ഐറ്റം ഡാൻസറായി ശ്രദ്ധ നേടി.
അതിനുശേഷം സെയ്ഫ് അലി ഖാന്റെ ‘ഗോ ഗോവ ഗോൺ’ എന്ന സിനിമയിലും, തെലുങ്കു സിനിമകളായ ‘തിക്ക’, ‘നെക്സ്റ്റ് എന്റി’ എന്നിവയിലും വേഷമിട്ടു. യോ യോ ഹണി സിങ്, ടെറൻസ് ലൂയിസ് തുടങ്ങിയവരുടെ മ്യൂസിക് വീഡിയോകളിലും ലാറിസ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ആര്യൻ ഖാനുമായുള്ള ബന്ധം
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനുമായി ചേർത്തും ലാറിസയുടെ പേര് പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചു സമയം ചെലവഴിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കൂടാതെ, ലാറിസയുടെ അമ്മയുടെ പിറന്നാളിന് ആര്യൻ ഖാൻ സമ്മാനം അയച്ച വിവരം ലാറിസ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തുകയും, ആര്യൻ ഖാൻ അത് റീഷെയർ ചെയ്യുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്
News Desk · 4 days ago

സ്ത്രീകൾക്കുള്ള 1000 രൂപ പെൻഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം; തെരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ വിശദീകരണം നൽകി
News Desk · 5 Dec 2025

വീണ്ടും റെക്കോർഡിട്ട് സ്വർണം പവന് 87000
News Desk · 1 Oct 2025

ഷാഫിയെ വടകരയില് തടഞ്ഞ് ഡിവൈഎഫ്ഐ, റോഡിലിറങ്ങി പ്രതികരിച്ച് എംപി
News Desk · 27 Aug 2025
