Skip to content
International

അനധികൃത കുടിയേറ്റക്കാരുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി; കൂടുതലും ഗുജ്റാത്തികള്‍

വാഷിംഗ്ടൺ/ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെ തിരികെ അയക്കുന്ന നടപടികൾക്ക് തുടക്കമിട്ട് അമേരിക്കന്‍ ഭരണകൂടം. 116 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ സൈനിക വിമാനം സി-17 ഗ്ലോബ് മാസ്റ്റർ അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഗുജറാത്തിൽ നിന്ന് 33 പേരും, പഞ്ചാബിൽ നിന്ന് 30 പ

N

News Desk

Published on: 5 Feb 2025, 10:41 am

അനധികൃത കുടിയേറ്റക്കാരുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി; കൂടുതലും ഗുജ്റാത്തികള്‍

വാഷിംഗ്ടൺ/ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെ തിരികെ അയക്കുന്ന നടപടികൾക്ക് തുടക്കമിട്ട്  അമേരിക്കന്‍ ഭരണകൂടം. 116 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ സൈനിക വിമാനം സി-17 ഗ്ലോബ് മാസ്റ്റർ അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഗുജറാത്തിൽ നിന്ന് 33 പേരും, പഞ്ചാബിൽ നിന്ന് 30 പേരും,  മഹാരാഷ്ട്രയിൽ നിന്ന് മൂന്നു പേരും ഉത്തർപ്രദേശിൽ നിന്നും ചണ്ഡീഗഡിൽ നിന്നും രണ്ടുപേർ വീതവുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇന്ത്യക്ക് മുന്നോടിയായി ഹോണ്ടുറാസ്, പെറു, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളിലെ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ഒഴിപ്പിച്ചിരുന്നു. അമേരിക്കയിൽ നിന്ന് ഏറ്റവും ദൂരത്തുള്ള രാജ്യം എന്ന നിലയിലാണ് ഇന്ത്യയെ പരിഗണിക്കുന്നത്. ആദ്യ പട്ടികയിൽ ഏകദേശം 18,000 ഇന്ത്യക്കാരുണ്ടെന്നും, മൂവായിരത്തോളം പേരെ ഉടൻ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ 75000 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരാണ് അമേരിക്കയിലുള്ളത്.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചുകൊണ്ടുവരാൻ എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്നും അധികൃതർ അറിയിച്ചു.അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് ട്രംപ് ഭരണകൂടം വിശേഷിപ്പിച്ചു.

Related Stories