അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചു; കരാർ നിലവിൽ വന്നു
യുദ്ധത്തിറുതി വരുത്തി അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രം (MoU) ഇലക്ട്രോണിക് രീതിയിൽ ഒപ്പുവെച്ചതായി സ്ഥിരീകരിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബാഗേയി. ഇതോടെ കരാർ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. അതെസമയം വെള്ളിയാഴ്ച ജനീവയിൽ നടക്കാനിരുന്ന ഔദ്യോഗിക ഒപ്പിടൽ ചടങ്ങ് റദ്ദാക്കി. സൈനിക നടപ

യുദ്ധത്തിറുതി വരുത്തി അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രം (MoU) ഇലക്ട്രോണിക് രീതിയിൽ ഒപ്പുവെച്ചതായി സ്ഥിരീകരിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബാഗേയി. ഇതോടെ കരാർ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു.
അതെസമയം വെള്ളിയാഴ്ച ജനീവയിൽ നടക്കാനിരുന്ന ഔദ്യോഗിക ഒപ്പിടൽ ചടങ്ങ് റദ്ദാക്കി. സൈനിക നടപടികൾ നിർത്തിവെക്കാനും ഭാവി ചർച്ചകൾക്ക് വഴിയൊരുക്കാനും ഈ ധാരണാപത്രം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഓഫീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, വൈറ്റ് ഹൗസ് വക്താവ് കരാർ ഒപ്പിട്ട വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ നടപടി അമേരിക്കയ്ക്കുള്ളിൽ, പ്രത്യേകിച്ച് റിപ്പബ്ലിക്കൻ പാർട്ടിയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇറാനോട് അമിതമായ ഉദാരത കാണിച്ചു എന്നാണ് പ്രധാന വിമർശനം. ഇത് പൂർണ്ണമായ കരാറല്ലെന്നും അന്തിമ ചർച്ചകൾക്കുള്ള തുടക്കം മാത്രമാണെന്നുമാണ് വൈറ്റ് ഹൗസ് ഇതിനെ പ്രതിരോധിക്കുന്നത്.
ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ല എന്ന ഉറപ്പാണ് ഈ ധാരണാപത്രത്തിന്റെ പ്രധാന ആകർഷണം. കൂടാതെ, അറുപത് ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്തുക, ഇറാനുമേലുള്ള ഉപരോധങ്ങൾ ഘട്ടംഘട്ടമായി നീക്കുക, ഇറാനിയൻ ഇന്ധന കയറ്റുമതിക്ക് അനുമതി നൽകുക തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, ഇറാനിയൻ പുനർനിർമ്മാണത്തിനായി മുന്നൂറു ബില്യൺ ഡോളറിന്റെ ഫണ്ട് രൂപീകരിക്കാൻ അമേരിക്കൻ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കും.
അതേസമയം, ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഇറാൻ സ്വീകരിക്കുന്ന നിലപാട് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാകും. കടലിടുക്ക് പഴയതുപോലെ സൗജന്യമായിരിക്കില്ലെന്നും, ഇനി മുതൽ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് സേവന ഫീസ് ഈടാക്കുമെന്നും ഇറാൻ ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് ബാഗർ ഘാലിബാഫ് വ്യക്തമാക്കി. നേരത്തെ ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്തിയത് ആഗോളതലത്തിൽ ഇന്ധന വിലയും മറ്റ് ചരക്ക് വിലകളും കുതിച്ചുയരാൻ കാരണമായിരുന്നു.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്
News Desk · 4 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
