Skip to content
International

ട്രംപിനെ കാണാനൊരുങ്ങി യുക്രൈൻ പ്രസിഡന്റ് സെലൻസ്കി ഓഗസ്റ്റ് 18ന് വാഷിംഗ്ടണിൽ വെച്ചാണ് കൂടിക്കാഴ്ച

വാഷിംഗ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്താനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് സെലെൻസ്കി അറിയിച്ചു. ട്രംപുമായി നടത്തിയ സംഭാഷണത്തിന് ശേഷമാണ് സെലെൻസ്കി ഈ വിവരം

N

News Desk

Published on: 16 Aug 2025, 3:44 pm

ട്രംപിനെ കാണാനൊരുങ്ങി യുക്രൈൻ പ്രസിഡന്റ് സെലൻസ്കി  ഓഗസ്റ്റ് 18ന് വാഷിംഗ്ടണിൽ വെച്ചാണ് കൂടിക്കാഴ്ച

വാഷിംഗ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്താനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് സെലെൻസ്കി അറിയിച്ചു.

ട്രംപുമായി നടത്തിയ സംഭാഷണത്തിന് ശേഷമാണ് സെലെൻസ്കി ഈ വിവരം പുറത്തുവിട്ടത്. അലാസ്കയിൽ വെച്ച് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ പ്രധാന വിവരങ്ങൾ ട്രംപ് തന്നോട് പങ്കുവെച്ചുവെന്നും സെലെൻസ്കി പറഞ്ഞു. “തിങ്കളാഴ്ച വാഷിംഗ്ടൺ ഡി.സിയിൽ വെച്ച് പ്രസിഡന്റ് ട്രംപുമായി ഞാൻ കൂടിക്കാഴ്ച നടത്തും. കൊലപാതകങ്ങളും യുദ്ധവും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചർച്ച ചെയ്യും”, സെലെൻസ്കി കൂട്ടിച്ചേർത്തു.

Related Stories