Skip to content
International

കാന്റർബറി ആർച്ച് ബിഷപ്പായി ഡാം സാറാ മുള്ളാലി; ചരിത്രത്തിലാദ്യമായി ഒരു വനിത

ലണ്ടൻ: ഡാം സാറാ മുള്ളാലിയെ പുതിയ കാന്റർബറി ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്തു. 500 വർഷത്തെ ചരിത്രത്തിൽ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് 63 വയസ്സുകാരിയായ സാറാ മുള്ളാലി. മുമ്പ് എൻഎച്ച്എസ് (NHS) ചീഫ് നഴ്സ് ആയിരുന്ന സാറാ മുള്ളാലി, 2006-ലാണ് പുരോഹിതയായി ചുമതലയേറ്റത്. 2018-ൽ ചർച്ച് ഓഫ് ഇംഗ്ല

N

News Desk

Published on: 3 Oct 2025, 3:17 pm

കാന്റർബറി ആർച്ച് ബിഷപ്പായി ഡാം സാറാ മുള്ളാലി; ചരിത്രത്തിലാദ്യമായി ഒരു വനിത

ലണ്ടൻ: ഡാം സാറാ മുള്ളാലിയെ പുതിയ കാന്റർബറി ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്തു. 500 വർഷത്തെ ചരിത്രത്തിൽ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് 63 വയസ്സുകാരിയായ സാറാ മുള്ളാലി.

മുമ്പ് എൻഎച്ച്എസ് (NHS) ചീഫ് നഴ്സ് ആയിരുന്ന സാറാ മുള്ളാലി, 2006-ലാണ് പുരോഹിതയായി ചുമതലയേറ്റത്. 2018-ൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ മൂന്നാമത്തെ ഉയർന്ന പദവിയായ ലണ്ടൻ ബിഷപ്പായി അവർ നിയമിതയായി.

സുരക്ഷാ വിവാദങ്ങളെത്തുടർന്ന് ജസ്റ്റിൻ വെൽബി രാജിവെച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ചർച്ച് ഓഫ് ഇംഗ്ലണ്ടിന് തലവനുണ്ടായിരുന്നില്ല. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ജോൺ സ്മിത്തിന്റെ വിഷയം 2013-ൽ പോലീസിനെ അറിയിക്കുന്നതിൽ വെൽബിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയ റിപ്പോർട്ടിനെ തുടർന്നാണ് അദ്ദേഹം രാജി വെച്ചത്.

1994-ലാണ് ചർച്ചിൽ സ്ത്രീകൾക്ക് പുരോഹിതരാകാൻ അനുമതി ലഭിച്ചത്. ആദ്യമായി വനിതാ ബിഷപ്പുമാർ നിയമിതരായത് 2014-ലാണ്.

പുതിയ ആർച്ച് ബിഷപ്പ്:

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഡാം സാറാ മുള്ളാലി, 35 വർഷം എൻഎച്ച്എസിൽ പ്രവർത്തിച്ചു. 1999-ൽ ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് നഴ്സിംഗ് ഓഫീസറായി. ഏതാനും വർഷങ്ങൾക്കകം അവർ പുരോഹിതയാകാൻ തീരുമാനിക്കുകയും സ്ഥാപനത്തിലെ ദുരുപയോഗ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ സഹായിക്കുകയും ചെയ്തു.

2015-ൽ അവർ എക്സെറ്റർ രൂപതയിലെ ക്രെഡിറ്റൺ ബിഷപ്പായും, തുടർന്ന് ലണ്ടൻ ബിഷപ്പായും നിയമിതയായി. ഒരു എൻഎച്ച്എസ് അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലെ തൻ്റെ പരിചയം ലണ്ടൻ രൂപതയുടെ ആധുനികവൽക്കരണത്തിന് സഹായിച്ചതായി അവർ വിലയിരുത്തപ്പെടുന്നു.

ലണ്ടൻ ബിഷപ്പായി നിയമിതയായപ്പോൾ അവർ ഇങ്ങനെ പറഞ്ഞു: “എനിക്ക് രണ്ട് കരിയറുകൾ ഉണ്ടായിരുന്നു എന്ന് പറയുന്നതിനേക്കാൾ, എനിക്ക് ഒരു വിളി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് യേശുക്രിസ്തുവിനെ പിന്തുടരുക, അറിഞ്ഞതിനെ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതായിരുന്നു. ഒരു നഴ്സ് എന്ന നിലയിലായാലും, പുരോഹിതയായാലും, ബിഷപ്പായാലും മറ്റുള്ളവരെ സേവിക്കുക എന്ന ദീനാനുകമ്പയോടെ ജീവിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.”

മുന്നിലുള്ള വെല്ലുവിളികൾ

പുതിയ ആർച്ച് ബിഷപ്പിനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്, ലൈംഗികാതിക്രമ കേസുകൾ കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യുകയും ഇരകളോട് സഹാനുഭൂതിയോടെ പെരുമാറുകയും ചെയ്യുക എന്നതാണ്. പള്ളിയിലെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതും ഒരു വെല്ലുവിളിയാണ്.

സഹായത്തോടെയുള്ള മരണം (Assisted Dying) എന്ന വിഷയത്തിൽ ഡാം സാറാ മുള്ളാലി ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഈ നിയമത്തെ അവർ “നടപ്പിലാക്കാൻ കഴിയാത്തതും സുരക്ഷിതമല്ലാത്തതും സമൂഹത്തിലെ ദുർബലർക്ക് ഭീഷണിയുമാണ്” എന്നാണ് വിശേഷിപ്പിച്ചത്.

സ്വവർഗ്ഗ വിവാഹങ്ങളെ ആശീർവദിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചിന്റെ തീരുമാനങ്ങൾ കൈകാര്യം ചെയ്തിരുന്ന ഒരു ബോഡിയുടെ അധ്യക്ഷയായിരുന്നു അവർ. 2023-ൽ പുരോഹിതർക്ക് സ്വവർഗ്ഗ ദമ്പതികളെ ആശീർവദിക്കാൻ അനുമതി നൽകാനുള്ള തീരുമാനം”ചർച്ചിന് ഒരു പ്രത്യാശയുടെ നിമിഷമാണിതെന്ന് അവർ വിശേഷിപ്പിച്ചു.

പുതിയ പദവിക്ക് ഒരു കൈയ്യിൽ ‘പത്രവും മറ്റേ കൈയ്യിൽ ‘ബൈബിളും’ ആവശ്യമാണെന്നാണ് മുൻ ആർച്ച് ബിഷപ്പ് റോവൻ വില്യംസ് അഭിപ്രായപ്പെട്ടത്. “എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയേണ്ട ഒരു ഭാരം ഈ സ്ഥാനത്തിനുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories