ട്രംപ് റഷ്യന്‍ ചാരനോ?
മുൻ കെജിബി ഉദ്യോഗസ്ഥൻ ഡൊണാൾഡ് ട്രംപിനെതിരെ ആരോപണവുമായി രംഗത്ത്. 38 വർഷം മുൻപ് ട്രംപിനെ റഷ്യൻ രഹസ്യാന്വേഷണ വിഭാഗം റിക്രൂട്ട് ചെയ്തിരുന്നുവെന്നും ‘ക്രാസ്നോവ്’ എന്ന രഹസ്യനാമം നൽകിയിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ. 1954 മുതൽ 1991 വരെ സോവിയറ്റ് യൂണിയന്‍റെ സുരക്ഷാ ഏജൻസിയായിരുന്ന കെജിബി. ആഭ്യന്തര സുരക്ഷ, വ

മുൻ കെജിബി ഉദ്യോഗസ്ഥൻ ഡൊണാൾഡ് ട്രംപിനെതിരെ ആരോപണവുമായി രംഗത്ത്. 38 വർഷം മുൻപ് ട്രംപിനെ റഷ്യൻ രഹസ്യാന്വേഷണ വിഭാഗം റിക്രൂട്ട് ചെയ്തിരുന്നുവെന്നും ‘ക്രാസ്നോവ്’ എന്ന രഹസ്യനാമം നൽകിയിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ.
1954 മുതൽ 1991 വരെ സോവിയറ്റ് യൂണിയന്‍റെ സുരക്ഷാ ഏജൻസിയായിരുന്ന കെജിബി. ആഭ്യന്തര സുരക്ഷ, വിദേശ രഹസ്യാന്വേഷണം, പ്രതിരോധം, രഹസ്യ പോലീസ് തുടങ്ങിയ പ്രവർത്തനങ്ങളുടെ ചുമതല കെജിബിക്കായിരുന്നു.

ഫെബ്രുവരി 20-ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കസാഖ്സ്ഥാനിലെ സോവിയറ്റ് കാലഘട്ടത്തിലെ കെജിബിയുടെ പിൻഗാമിയായിരുന്ന അൽനർ മുസയേവ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1987-ൽ ട്രംപിനെ റിക്രൂട്ട് ചെയ്തത് തൻ്റെ ഡിപ്പാർട്ട്‌മെൻ്റാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങളിലെ ബിസിനസ് നേതാക്കളിൽ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തുക എന്നതായിരുന്നു ആ വകുപ്പിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
“1987-ൽ മോസ്കോയിലെ കെജിബിയുടെ ആറാമത്തെ ഡയറക്ടറേറ്റിലാണ് ഞാൻ സേവനമനുഷ്ഠിച്ചത്. മുതലാളിത്ത രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളെ റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു ആറാമത്തെ ഡയറക്ടറേറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തന മേഖല,” മുസയേവ് റഷ്യൻ ഭാഷയിൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. “ആ വർഷമാണ് ഞങ്ങളുടെ ഓഫീസ് ‘ക്രാസ്നോവ്’ എന്ന രഹസ്യനാമത്തിൽ അമേരിക്കയിൽ നിന്നുള്ള 40 കാരനായ വ്യവസായി ഡൊണാൾഡ് ട്രംപിനെ റിക്രൂട്ട് ചെയ്തത്.”
മുൻ കെജിബി ഉദ്യോഗസ്ഥൻ ഡൊണാൾഡ് ട്രംപിനെ കെജിബിയിൽ റിക്രൂട്ട് ചെയ്തതായി അവകാശപ്പെടുന്നത് ഇതാദ്യമല്ലെങ്കിലും, ട്രംപിന്റെ റഷ്യൻ കോഡ്‌നാമം ‘ക്രാസ്നോവ്’ ആണെന്ന് ആദ്യമായാണ് വെളിപ്പെടുത്തുന്നത്.
മുൻ സോവിയറ്റ് ചാരനും ഇപ്പോൾ യുഎസിൽ താമസിക്കുന്നയാളുമായ യൂറി ഷുവെറ്റ്സ് അവകാശപ്പെടുന്നത്, 1970 മുതൽ സോവിയറ്റ് യൂണിയൻ ഡൊണാൾഡ് ട്രംപിനെ വളർത്തിയെടുത്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിലാഷങ്ങളെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്തുവെന്നുമാണ്. ചെക്ക് മോഡൽ ഇവാന സെൽനിക്കോവയെ വിവാഹം കഴിച്ചതിന് ശേഷം 1977-ൽ ട്രംപ് സോവിയറ്റ്, ചെക്കോസ്ലോവാക് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ ലക്ഷ്യമായി മാറിയെന്ന് അദ്ദേഹം പറയുന്നു.
ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന സെൽനിക്കോവ, ചെക്കോസ്ലോവാക്യൻ സുരക്ഷാ സേവന നിരീക്ഷണ വിഭാഗത്തിന്‍വേണ്ടി പ്രവര്‍ത്തിച്ചതായി പറയപ്പെടുന്നു. പ്രാഗ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ടോട്ടലിറ്റേറിയൻ റെജിംസ് പഠിച്ച ആർക്കൈവ് ചെയ്ത വിവരങ്ങൾ അനുസരിച്ച്, ചെക്ക് ടെലിവിഷനാണ് ഇക്കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്.

1980-കളുടെ തുടക്കത്തിൽ, കെജിബിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സോവിയറ്റ് കുടിയേറ്റക്കാരനായ സെമിയോൺ കിസ്ലിനുമായി ട്രംപ് ബിസിനസ് ബന്ധങ്ങളിൽ ഏർപ്പെട്ടുവെന്നും 1987-ൽ മോസ്കോയിലേക്കും ലെനിൻഗ്രാഡിലേക്കും നടത്തിയ സന്ദർശന വേളയിൽ കെജിബി ഏജന്മാറുർ അദ്ദേഹത്തെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പ്രോത്സാഹിപ്പിച്ചുവെന്നും ഷുവെറ്റ്സ് അവകാശപ്പെടുന്നു.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്‍
News Desk · 2 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
