വന്‍ ട്വിസ്റ്റ്; രണ്ടാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്, 10 ഇന നിർദേശങ്ങള്‍ അമേരിക്ക അംഗീകരിച്ചതായി ഇറാന്
ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ക്കുളളില്‍ , ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അമേരിക്ക സൈനിക നീക്കങ്ങള്‍

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ക്കുളളില്‍ , ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അമേരിക്ക സൈനിക നീക്കങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തെ ഇറാനും അംഗീകരിച്ചു.
തര്‍ക്കവിഷയങ്ങളില്‍ ഭൂരിഭാഗത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ നിലവില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇറാന് സമര്‍പ്പിച്ച പത്തിനം നിര്‍ദ്ദേശങ്ങള്‍ വരുംദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, അമേരിക്കയെ തങ്ങളുടെ പത്തിനം സമാധാന പദ്ധതി അംഗീകരിപ്പിച്ചത് വലിയ വിജയമാണെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കുക, മേഖലയിലെ സൈനിക താവളങ്ങളില്‍ നിന്ന് അമേരിക്കന്‍ യുദ്ധസന്നാഹങ്ങളെ പിന്‍വലിക്കുക എന്നിവ ഈ പദ്ധതിയുടെ ഭാഗമാണെന്ന് ഇറാന് വ്യക്തമാക്കുന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം അമേരിക്ക അംഗീകരിച്ചതായും കൗണ്‍സില്‍ അവകാശപ്പെട്ടു.
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്മേലുള്ള തങ്ങളുടെ അധികാരം അമേരിക്ക അംഗീകരിച്ചതായും ഇറാന് അറിയിച്ചു. രണ്ടാഴ്ചത്തേക്ക് കടലിടുക്ക് ഭാഗികമായി തുറന്നുനല്‍കാന്‍ ഇറാന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ പാതയിലൂടെയുള്ള യാത്രകള്‍ ഇറാന്റെ സായുധ സേനയുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വ്യക്തമാക്കി. സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനായി എല്ലാ കക്ഷികളും വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് പാക് പ്രധാനമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങള്‍ ഇതിനോടകം കൈവരിച്ചു കഴിഞ്ഞുവെന്നും മിഡില്‍ ഈസ്റ്റില്‍ ദീര്‍ഘകാല സമാധാനം ഉറപ്പാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. രണ്ടാഴ്ചത്തെ ഈ കാലാവധിക്കുള്ളില്‍ സമാധാന കരാര്‍ അന്തിമമാക്കാനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്‍
News Desk · 4 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
