ഹെയ്റ്റ് സ്പീച്ച് പോളിസി കൈകാര്യം ചെയ്യാൻ നിയമിച്ചത് മുൻ ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥയെ ടിക് ടോകിനെതിരെ പ്രതിഷേധം
ടിക് ടോക്കിന്റെ വിദ്വേഷ പ്രസംഗ നയങ്ങൾ കൈകാര്യം ചെയ്യാൻ പുതിയതായി നിയമിച്ച ഉദ്യോഗസ്ഥയ്ക്ക് ഇസ്രായേൽ സൈന്യവുമായി ദീർഘകാല ബന്ധമുണ്ടെന്ന് ടിക് ടോക് ജൂത പ്രസിദ്ധീകരണമായ ‘ജൂയിഷ് ഇൻസൈഡറി’നോട് പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിലെ മുൻ കരാർ ജീവനക്കാരിയായിരുന്ന എറിക്ക മിൻഡലിനെയാണ് ടിക് ടോക്കിന്റെ

ടിക് ടോക്കിന്റെ വിദ്വേഷ പ്രസംഗ നയങ്ങൾ കൈകാര്യം ചെയ്യാൻ പുതിയതായി നിയമിച്ച ഉദ്യോഗസ്ഥയ്ക്ക് ഇസ്രായേൽ സൈന്യവുമായി ദീർഘകാല ബന്ധമുണ്ടെന്ന് ടിക് ടോക് ജൂത പ്രസിദ്ധീകരണമായ ‘ജൂയിഷ് ഇൻസൈഡറി’നോട് പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിലെ മുൻ കരാർ ജീവനക്കാരിയായിരുന്ന എറിക്ക മിൻഡലിനെയാണ് ടിക് ടോക്കിന്റെ യു.എസിലെ പബ്ലിക് പോളിസി, വിദ്വേഷ പ്രസംഗ ടീമിൽ നിയമിച്ചത്. വിദ്വേഷ പ്രസംഗങ്ങൾ നിരീക്ഷിക്കുന്നതിനും ചെറുക്കുന്നതിനുമുള്ള ബൈഡൻ ഭരണകൂടത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന അംബാസഡർ ഡെബോറ ലിപ്സ്റ്റാഡിനൊപ്പവും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
ടിക് ടോക്ക് പുറത്തുവിട്ട ഔദ്യോഗിക ജോലി വിവരണമനുസരിച്ച്, മിൻഡലിന്റെ പ്രധാന ചുമതലകൾ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുള്ള കമ്പനിയുടെ നിലപാടുകൾ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുക, നിയമനിർമ്മാണങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുക, പ്രത്യേകിച്ച് ജൂത വിരുദ്ധ ഉള്ളടക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്വേഷ പ്രസംഗ പ്രവണതകൾ വിശകലനം ചെയ്യുക എന്നിവയാണ്. ടിക് ടോക്കിലെ തന്റെ പുതിയ പദവി ‘പബ്ലിക് പോളിസി മാനേജർ, ഹേറ്റ് സ്പീച്ച്’ എന്നാണ് അവർ രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കൻ ജൂത കമ്മിറ്റിയുടെ ഒരു പോഡ്കാസ്റ്റിൽ പങ്കെടുത്തപ്പോൾ നൽകിയ വിവരമനുസരിച്ച്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിലെ ജോലിക്ക് മുൻപ്, ഇസ്രായേൽ സൈന്യത്തിലെ ആർമേർഡ് കോർപ്സിലെ വക്താക്കളുടെ യൂണിറ്റിൽ ഇൻസ്ട്രക്ടറായി മിൻഡൽ പ്രവർത്തിച്ചിരുന്നു.
പോഡ്‌കാസ്റ്റിൽ, മിൻഡൽ പറഞ്ഞത് താൻ ഇസ്രായേൽ സൈന്യത്തിൽ സ്വമേധയാ ചേർന്നുവെന്നും രണ്ട് വർഷം സേവനമനുഷ്ഠിച്ചുവെന്നുമാണ്. മിൻഡലിനെ നിയമിച്ച ടിക് ടോക്കിന്റെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ പലരും വിമർശനം ഉന്നയിച്ചു. ഈ നീക്കം പലസ്തീൻ അനുകൂല ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്നും അവർ ആരോപിച്ചു.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്
News Desk · 2 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
