Skip to content
Opinion

പകയും നിരാശയും നിറഞ്ഞ മുഖം മാറ്റണം; കെ.സി. വേണുഗോപാലിന് തുറന്ന കത്ത്

പ്രശാന്ത് വാസുദേവന്‍ നായർ ശ്രീ.കെ.സി. വേണുഗോപാൽ അറിയുന്നതിന്, പകയുടെ കെ.സി. മുഖം ! പകയും നിരാശയും മനുഷ്യൻ്റെ കൂടപ്പിറപ്പുകളാണ്. പക്ഷേ വളരെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ അത് മനസ്സിൽ സൂക്ഷിച്ച് പെരുമാറുമ്പോൾ അത് നാശം വിതയ്ക്കുക അവരുടെ സിസ്റ്റത്തിനുള്ളിൽത്തന്നെയാണ് ! അത് സിസ്റ്റത്തിൽ ചിലപ്പോ

N

News Desk

Published on: 9 Sept 2026, 9:23 am

പകയും നിരാശയും നിറഞ്ഞ മുഖം മാറ്റണം; കെ.സി. വേണുഗോപാലിന് തുറന്ന കത്ത്

പ്രശാന്ത് വാസുദേവന്‍ നായർ

ശ്രീ.കെ.സി. വേണുഗോപാൽ അറിയുന്നതിന്,

പകയുടെ കെ.സി. മുഖം !

പകയും നിരാശയും മനുഷ്യൻ്റെ കൂടപ്പിറപ്പുകളാണ്.
പക്ഷേ വളരെ ഉത്തരവാദിത്തപ്പെട്ട
സ്ഥാനത്തിരിക്കുന്നവർ അത് മനസ്സിൽ
സൂക്ഷിച്ച് പെരുമാറുമ്പോൾ അത് നാശം വിതയ്ക്കുക അവരുടെ സിസ്റ്റത്തിനുള്ളിൽത്തന്നെയാണ് !
അത് സിസ്റ്റത്തിൽ ചിലപ്പോൾ വിള്ളൽ
വീഴ്ത്താം , ചിലപ്പോൾ സിസ്റ്റത്തെ
പാടെ തകർക്കാം.

സിസ്റ്റത്തെ പാടേ തകർക്കുകയല്ല
മറിച്ച് തന്നാലാവും വിധം
വിള്ളൽ വീഴ്ത്തുക എന്ന ബോധപൂർവമായ
ലക്ഷ്യത്തോടുകൂടിയാണ് പലപ്പോഴും
മാധ്യമങ്ങളോടുള്ള താങ്കളുടെ
പ്രതികരണങ്ങൾ എന്ന് തോന്നിയിട്ടുണ്ട് !

വാശിയേറിയ ഒരു മുഖ്യമന്ത്രിപദ മത്സരത്തിൽ
പിന്തള്ളപ്പെട്ടതിന്റെ നിരാശ
താങ്കൾക്കുണ്ടാവുക സ്വാഭാവികമാണ്.
പക്ഷേ അത് നേരിയ പകയിലേക്ക് പോലും പോകുന്നത് പാർട്ടിയോട് മാത്രമല്ല
കേരളത്തിലെ ജനങ്ങളോടും താങ്കൾ കാണിക്കുന്ന ദ്രോഹമാണ് എന്ന് പറയാതെ വയ്യ.

കാന്തപുരത്തിന്റെ പ്രസ്താവനയെക്കുറിച്ച്
കഴിഞ്ഞദിവസം മാധ്യമങ്ങൾ ചോദിച്ചപ്പോൾ
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ
പാർട്ടിക്ക് പറയാനുള്ളത് സമയമാകുമ്പോൾ പറയും എന്നാണ് താങ്കൾ പറഞ്ഞത് .
എപ്പോഴാണ് ആ സമയം എന്നറിയാനുള്ള
അവകാശം കേരളത്തിലെ ജനങ്ങൾക്കുണ്ട്.
അതുകൂടി താങ്കൾ പറയേണ്ടതായിരുന്നു.

സംശയങ്ങൾക്കിടയില്ലാത്ത വിധം
കേരളത്തിലെ മുഖ്യമന്ത്രി ഈ വിഷയത്തിൽ
ശക്തമായി പ്രതികരിച്ചത് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ മുഖ്യമന്ത്രിയെ
ഒരു രീതിയിലും പിന്തുണയ്ക്കാൻ താങ്കൾ തയ്യാറായില്ല!
അത്ഭുതം തോന്നുന്നു!

10 കൊല്ലത്തെ ദുർഭരണത്തിന് ശേഷം
ആവും വിധം ഭംഗിയായി സർക്കാർ മുന്നോട്ടു പോകുമ്പോൾ, പുരോഗമന കേരളം
ഒന്നടങ്കം പിന്തുണച്ച ഒരു പ്രസ്താവനയെ
അംഗീകരിച്ച് പിന്തുണയ്ക്കേണ്ട ബാധ്യത
കോൺഗ്രസിൻ്റെ ദേശീയ നേതാവ് എന്ന നിലയിൽ താങ്കൾക്കുണ്ടായിരുന്നു.

പക്ഷേ ബോധപൂർവ്വം ഞാൻ അത് ചെയ്യില്ല
എന്ന രീതിയിലായിരുന്നു മാധ്യമങ്ങളുടെ
മുന്നിൽ താങ്കളുടെ gesture.

ഇത് ചൂണ്ടിക്കാട്ടാൻ താങ്കളുടെ പാർട്ടിക്കുള്ളിൽ ആരും ഇല്ലായെങ്കിൽ , എന്ത് പറയാൻ !

താങ്കൾ സ്വയം പുനർവിചിന്തനം നടത്തണം.
പാർട്ടിക്കുള്ളിലും പുറത്തും മാധ്യമങ്ങൾക്ക് മുന്നിലും സർക്കാരിനെയും മുഖ്യമന്ത്രിയെയും
പിന്തുണയ്ക്കേണ്ട ബാധ്യത താങ്കൾക്കുണ്ട്.
നഷ്ടപ്പെടുന്നത് താങ്കളുടെ ഇമേജ് കൂടിയാണ്
എന്ന ബോധ്യവും ഒപ്പം വേണം.

കൊതിക്കെറുവിന്റെ ഇത്തരം എപ്പിസോഡുകൾ
അടുത്ത ഒരു അവസരത്തിൽ നിന്നും
താങ്കളെ ഒരു പക്ഷേ ഒഴിവാക്കുകയാണ്
എന്നുകൂടി അറിഞ്ഞിരിക്കുക.
കോൺഗ്രസുകാരുടെ മാത്രം വോട്ട് കൊണ്ടല്ല
കോൺഗ്രസ് ഇന്ന് കേരളം ഭരിക്കുന്നത്.
ഇനി ഭരിച്ചാലും അപ്പോഴും അത്
കോൺഗ്രസിന്റെ മാത്രം വോട്ട് കൊണ്ടാവില്ല.

അങ്ങനെ വോട്ട് ചെയ്യുന്ന കോൺഗ്രസ് അല്ലാത്തവർ താങ്കളെ സസൂക്ഷ്‌മം
വീക്ഷിക്കുക തന്നെയാണ്.

അതിന് താങ്കൾ ഇനിയെങ്കിലും
തയ്യാറാകുമെന്ന് വിശ്വസിക്കട്ടെ .

ജയ് കേരളം ജയ് ഭാരതം

Related Stories