Skip to content
Opinion

‘എലി’കോപ്റ്ററുകളും എൺപതിനായിരത്തിന്റെ ഷർട്ടുകളും!, ധൂർത്തും അഹന്തയും മുളയിലേ നുളളിയാല്‍ സതീശന് സർക്കാരിന് നന്ന്, പറയാതെ വയ്യ

ജാവേദ് പർവ്വേശ് കേരളത്തിലെ ജനങ്ങൾ ഇടത് സർക്കാറിനെ പുറത്താക്കിയതിൽ പല കാരണങ്ങളുണ്ട്. പ്രധാന കാരണങ്ങളിലൊന്ന് അഹന്തയാണ്. അലവലാതികളായ ഒരു ക്രിമിനൽ ഇക്കോസിസ്റ്റത്തെ പരിപോഷിപ്പിച്ചതാണ് മറ്റൊന്ന്. ധൂർത്താണ് മറ്റൊരു കാരണം. എന്നെപ്പോലെ ചിലർ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം കണ്ടിട്ട് ഭാഗിക കൊങ്ങിതപ്പെട്ടിരിക്ക

N

News Desk

Published on: 22 Sept 2026, 10:52 am

‘എലി’കോപ്റ്ററുകളും എൺപതിനായിരത്തിന്റെ ഷർട്ടുകളും!, ധൂർത്തും അഹന്തയും മുളയിലേ നുളളിയാല്‍ സതീശന് സർക്കാരിന് നന്ന്, പറയാതെ വയ്യ
ജാവേദ് പർവ്വേശ്
കേരളത്തിലെ ജനങ്ങൾ ഇടത് സർക്കാറിനെ പുറത്താക്കിയതിൽ പല കാരണങ്ങളുണ്ട്. പ്രധാന കാരണങ്ങളിലൊന്ന് അഹന്തയാണ്. അലവലാതികളായ ഒരു ക്രിമിനൽ ഇക്കോസിസ്റ്റത്തെ പരിപോഷിപ്പിച്ചതാണ് മറ്റൊന്ന്. ധൂർത്താണ് മറ്റൊരു കാരണം. എന്നെപ്പോലെ ചിലർ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം കണ്ടിട്ട് ഭാഗിക കൊങ്ങിതപ്പെട്ടിരിക്കും.
ആഘോഷങ്ങളും ഉല്ലാസവും നല്ലതാണ്. പക്ഷേ അൽപ്പന് അർത്ഥം കിട്ടിയതുപോലെയാകരുത്. ഓസ് പരിപാടി ഒരുമാതിരിപ്പെട്ടത് ഒകെ ആണ്. പരിധി വിടരുത്. ചില മന്ത്രിമാരിട്ട കുപ്പായങ്ങൾ കണ്ടു.ബർബറിയുടെ സിഗ്നേച്ചർ ചെക്ക് ഷർട്ടെല്ലാം. ഓസ് ആയിരിക്കും. അല്ലെങ്കിൽ എൺപതിനായിരത്തിന്റെ ഷർട്ടെല്ലാം വാങ്ങുന്ന തരത്തിൽ പുരോഗമിച്ചിരിക്കും.
വിഐപി സംസ്കാരം എന്നത് തിരഞ്ഞെടുത്ത ജനങ്ങളുടെ മോന്തക്ക് മത്തികഴുകിയ വെള്ളം തേന്പിവിടുന്നതിന് തുല്യമാണ്. അകന്പടി കാറുകൾ ഒഴിവാക്കുന്നത് വിഐപി സംസ്കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള നല്ല ശ്രമമായിരുന്നു.സുഹൃത്തിന്റെ ലക്ഷ്വറി കാർ ഫ്രീയായി കിട്ടിയാലും ഉപയോഗിക്കുന്നത് വിഐപി സംസ്കാരം തിരികെ കൊണ്ടുവരുന്നതാണ്.അതിൽ അനൗചിത്യവുമുണ്ട്.
മന്ത്രിമാരുടെ കൂടെയുള്ളവർ പറയും- സാറ് ടി ഷർട്ടും സ്നീക്കറും ഇട്ടാൽ പൊളിക്കും എന്നെല്ലാം. ജെൻ സി യെ പിടിക്കാനാണ് ഇത്. ഇത് കണ്ടാൽ ജെൻസി ഊറിച്ചിരിക്കും. യഥാർത്ഥത്തിൽ മന്ത്രിമാർ ശരീരസൗന്ദര്യത്തിന് പ്രാധാന്യം നൽകണം. പറ്റുമെങ്കിൽ പഴ്സണൽ ട്രെയിനറെ വച്ച് ജിമ്മിൽ പോകണം. നല്ല ഷേപ്പ് എല്ലാം ഉണ്ടെങ്കിൽ മുകളിൽ ബ്ലേസറെല്ലാം ഇട്ട് പോകുന്പോൾ ഒരു സ്റ്റൈൽ ഉണ്ടാകും. ഭാഗ്യത്തിന് ഹൗസ് ഓൺ ദ ഹെഡ് നിലവാരമല്ല ഇപ്പോഴത്തെ മന്ത്രിമാർക്ക്. രണ്ടു ഭാഷയിൽ മാത്രമല്ല, മൂന്നു ഭാഷയിൽ മനോഹരമായി സംസാരിക്കാൻ അറിയുന്നവരുമുണ്ട്.
അരുണാചൽപ്രദേശ് പോലെ എത്തിപ്പെടാൻ കഷ്ടപ്പെടുന്ന പ്രദേശം ഒന്നുമല്ല കേരളം. ഒരു ‘എലി’കോപ്റ്ററും കേരളത്തിന് ആവശ്യമില്ല. പുലർച്ചെ തിരുവനന്തപുരത്തുനിന്ന് വന്ദേഭാരതിൽ കയറിയാൽ ഉച്ചക്ക് കാസർകോട് എത്താം. കോഴിക്കോട്ടേക്കും കൊച്ചിക്കും കണ്ണൂരിലേക്കും നേരത്തേ വിമാനമുണ്ടായിരുന്നു. ഇപ്പോഴും ഉണ്ടായിരിക്കും. ഇല്ലെങ്കിൽ കന്പനികളോട് അഭ്യർത്ഥിച്ചാൽ തുടങ്ങും.യുഡിഎഫ് സർക്കാർ വന്നതിൽ പിന്നെ മലബാറിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രവാഹമാണ്. വിമാനക്കന്പനി രണ്ടും മൂന്നും ഷെഡ്യൂൾ ഇട്ടോളും.പഴയ പോലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഈ യാത്രയിൽ റിഇംബേഴ്സ്മെൻ്റ് കൊടുക്കണം.പ്രകൃതിദുരന്തം പോലുള്ള സന്ദർഭങ്ങളിൽ ഹെലികോപ്റ്റർ വേണമെങ്കിൽ വ്യോമസേനയോ നാവികസേനയോ തരും. അതിനുള്ള വാടക സർക്കാറിന് തന്നെ ലഭിക്കും.പല സംസ്ഥാനങ്ങളിലും ചില നേതാക്കളെക്കൊണ്ട് ബുദ്ധിമുട്ടുന്പോൾ അണികൾ തന്നെ ആകാശത്ത് നോക്കി പ്രാർത്ഥിക്കാറുണ്ട്. “ഇനി അവനാണ് (ഹെലികോപ്റ്റർ) തുണ” എന്ന്. ഇത്രമാത്രം അപകടം പിടിച്ച യന്ത്രം ഇല്ല. ഫ്ലൈയിൻ കോഫിൻ (പറക്കും ശവപ്പെട്ടി)എന്നാണ് ഇതിനെ വിളിക്കുന്നത് തന്നെ. ശത്രുക്കളെക്കൊണ്ടും പിന്നീട് അണികളെക്കൊണ്ടും പ്രാർത്ഥിപ്പിക്കരുത്. കാലം അങ്ങനെയായി മാറിയിരിക്കുകയാണ്.
ഒരു സർക്കാറിനെ സംബന്ധിച്ചിടത്തോളം ഒരു ഹെലികോപ്റ്ററല്ല, ഒരു വിമാനം തന്നെ വാടകക്ക് എടുക്കാനുള്ള പാങ്ങുണ്ട്.പക്ഷേ പ്രിയോറിറ്റി എന്ന ഒരു സാധനം കൂടിയുണ്ട്. അതുകൊണ്ടാണ് പാവാടവീസകൾ തോമസ് പിക്കറ്റി കളിച്ച ലോക പ്രാഞ്ചിസമ്മേളനം വേണ്ടെന്ന് വയ്ക്കാൻ സർക്കാറിന് കഴിഞ്ഞത്.
ബലംപിടിത്തവും ഉടായിപ്പും ധാർഷ്ട്യവുമില്ലാത്ത ഭരണമാണ് ഇത്. നേരിട്ട് ഇടപെടുന്നവർക്ക് അത് ബോധ്യമാകും. പക്ഷേ 99.99 ശതമാനം ആളുകളും ഭരണത്തെ ദൂരെ നിന്ന് വീക്ഷിക്കുന്നവരാണ്. അവരെ ബോധ്യപ്പെടുത്തുന്നത് കൂടിയായിരിക്കണം ഭരണം.

Related Stories