Opinion
സിജെപി മൂവ്‌മെന്റിലൂടെ സ്വയം വളരാമെന്നത് ഇടത് വ്യാമോഹം മാത്രം, കെകെ ബാബുരാജ്
കെ കെ ബാബുരാജ് കോക്രോച്ച് ജനത പാർട്ടി പോലുള്ള പബ്ലിക് മൂവ്മെന്റുകളോ പുതു സാമൂഹിക വിഷയികൾ ഉള്ളടങ്ങുന്ന കീഴാള മുന്നേറ്റങ്ങളോ ഉയർന്നു വരുമ്പോൾ, അവ വ്യവസ്ഥാപിത ഇടതു പക്ഷത്തെ ശക്തിപ്പെടുത്തും എന്നത് കേവലം ചിലരുടെ ആഗ്രഹ ചിന്ത മാത്രമാണ്. കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്കും അവരെ താങ്ങി നടക്കുന്ന സാംസ്‌കാ

കെ കെ ബാബുരാജ്
കോക്രോച്ച് ജനത പാർട്ടി പോലുള്ള പബ്ലിക് മൂവ്മെന്റുകളോ പുതു സാമൂഹിക വിഷയികൾ ഉള്ളടങ്ങുന്ന കീഴാള മുന്നേറ്റങ്ങളോ ഉയർന്നു വരുമ്പോൾ, അവ വ്യവസ്ഥാപിത ഇടതു പക്ഷത്തെ ശക്തിപ്പെടുത്തും എന്നത് കേവലം ചിലരുടെ ആഗ്രഹ ചിന്ത മാത്രമാണ്.
കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്കും അവരെ താങ്ങി നടക്കുന്ന സാംസ്‌കാരിക ജീവികൾക്കും ഇത്തരം വ്യാമോഹങ്ങൾ പ്രചരിപ്പിക്കേണ്ടത്
അത്യാവശ്യമാണ് എന്നു മാത്രം.
ഗുജറാത്തിലെ ഊനയിൽ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ ദളിത് പ്രക്ഷോഭം
നടന്നപ്പോൾ പൊതുവെ ഇടതുപക്ഷം ആ മൂവ് മെന്റിനെ മാർക്സിസ്റ്റ് കുടക്കീഴിൽ വരുന്നതായി വ്യാഖ്യാനിക്കാൻ ഒരുപാട് വിയർപ്പൊഴുക്കി.
ഇതേ സമയം ജിഗ്നേഷ് മേവാനി തന്നെ കോൺഗ്രസ്സിൽ ചേരുകയാണുണ്ടായത്.
രോഹിത് വെമുലയുടെ ആത്മബലിക്ക് ശേഷം നടന്ന ദേശീയ പ്രക്ഷോഭണത്തെ വ്യവസ്ഥാപിത ഇടതു പക്ഷവുമായി കണ്ണിചേർക്കാൻ വലിയ ശ്രമം നടന്നു.
അതിന്റെ ഭാഗമായി ഉണ്ടായതാണ് നീൽ സലാം ലാൽ സലാം മുദ്രാവാക്യം.ഇതിനു നേതൃത്വം നൽകിയ കനയ്യ കുമാർ മാർക്സിസം ഉപേക്ഷിച്ചു കോൺഗ്രസ്സിൽ ചേരുകയാണുണ്ടായത്.
സാമൂഹിക ചിന്തകനായ ആദിത്യ നിഗം എഴുതിയ ഒരു ലേഖനത്തിൽ, സമീപ വർഷങ്ങളിൽ ജെ എൻ യു വിലെ മാർക്സിസ്റ്റ് നേതാക്കളായിരുന്ന പത്തിലധികം പേർ കോൺഗ്രസ്,എസ്.പി.,ആർ.ജെ.ഡി.പോലുള്ള സംഘടനകളിലാണ് അവരുടെ വിദ്യാർഥി ജീവിതത്തിന് ശേഷം ചേർന്നു പ്രവർത്തിക്കുന്നത് എന്നു വിശദീകരിച്ചിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ, സി ജെ പി യുടെ ഒപ്പം നിൽക്കുമ്പോൾ കിട്ടുന്ന ദൃശ്യത ഇടതു പക്ഷത്തിന്റെ സംഘടന വളർച്ചക്ക് പ്രത്യേകിച്ചു് ഒരു ഗുണവും നൽകുകയില്ല എന്നതാണ് വസ്തുത.
Related Stories

‘ഇരിക്കടാ അവിടെ, കള്ളാ…’ അന്ന് ഗ്യാനേഷ് കുമാറിനോട് ടിഎച്ച് മുസ്തഫ ഗര്‍ജിച്ചു, ഇന്ന് രാജ്യം മുഴുവന്‍ ‘ആ കള്ളനെ’ പുറത്താക്കാനുളള സമരത്തിലാണ്
News Desk · 9 Oct 2026

‘എലി’കോപ്റ്ററുകളും എൺപതിനായിരത്തിന്റെ ഷർട്ടുകളും!, ധൂർത്തും അഹന്തയും മുളയിലേ നുളളിയാല്‍ സതീശന് സർക്കാരിന് നന്ന്, പറയാതെ വയ്യ
News Desk · 22 Sept 2026

നിങ്ങളെങ്ങനെ നിങ്ങളായെന്ന ചരിത്രം കേരള വിഷന്‍ മറക്കരുത്; ലാൻഡിംഗ് ചാനൽ അടിച്ചേൽപ്പിക്കുന്നത് അനീതിയാണ്
News Desk · 22 Sept 2026

നീല വീപ്പയിലെ മൃതദേഹവും വഴിത്തിരിവായ ആറ് മില്ലീമീറ്റർ സ്ക്രൂവും: ഒരു ഫോറൻസിക് സർജന്റെ അനുഭവക്കുറിപ്പ്
News Desk · 21 Sept 2026
