ലോസ് ആഞ്ചലസ് കാട്ടുതീ: ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ
Here’s how to turn small spaces into cozy retreats with simple, affordable decor ideas that work for any style.

വാഷിംഗ്‌ടൺ: ലോസ് ആഞ്ചലസ് കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കാമെന്ന് റിപ്പോർട്ടുകൾ. 97-ാമത് ഓസ്‌കാർ പുരസ്‌കാരദാന ചടങ്ങ് റദ്ദാക്കുന്നതിനെക്കുറിച്ചുള്ള അന്തിമ ചർച്ചകൾ നടക്കുകയാണെന്ന് ‘ദി സൺ’ റിപ്പോർട്ട് ചെയ്തു. ടോം ഹാങ്ക്സ്, എമ്മ സ്റ്റോൺ, മെറിൽ സ്ട്രീപ്പ്, സ്റ്റീവൻ സ്പിൽബർഗ് എന്നിവരുൾപ്പെടെയുള്ള താരങ്ങളുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക അക്കാദമി അവാർഡ് കമ്മിറ്റികൾ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.
“ലോസ് ആഞ്ജലസിലെ ജനങ്ങൾ കടുത്ത ഹൃദയവേദനയും സങ്കല്പിക്കാനാവാത്ത നഷ്ടങ്ങളും നേരിടുമ്പോൾ ആഘോഷങ്ങൾ സങ്കടിപ്പിക്കുന്നതിൽ ബോർഡിന് ആശങ്കയുണ്ട്.അടുത്ത ആഴ്ചയിൽ തീ അണഞ്ഞാലും നഗരം ഇപ്പോഴും വേദനിക്കുകയാണ്. മാസങ്ങളോളം ആ വേദന നിലനിൽക്കും എന്നതാണ് യാഥാർത്ഥ്യം. അതിനാൽ ഈ അവസരത്തിൽ ആളുകൾക്ക് ഉള്ള പിന്തുണയിലും ധനസമാഹരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് അധികൃതർ കരുതുന്നു,” പേരുവെളിപ്പെടുത്താതെ സ്രോതസിനെ ഉദ്ധരിച്ച് ‘ദി സൺ’ റിപ്പോർട്ട് ചെയ്തു.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്
News Desk · 3 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026

