Opinion
സി.ജെ. റോയിയുടെ മരണം: ‘സ്വയം വെടിവച്ചു’ എന്ന് വിധി എഴുതാൻ മാധ്യമങ്ങൾക്ക് എന്ത് അധികാരം?
ടിസി രാജേഷ് സിന്ധു സി.ജെ.റോയിയുടെ മരണം അത്യന്തം വേദനാജനകമായ കാര്യമാണ്. അദ്ദേഹത്തിന് ആദരാഞ്ജലികൾ. അസ്വാഭാവിക മരണങ്ങളിൽ സാധാരണയായി പത്രങ്ങൾ സ്വീകരിച്ചുവരുന്ന ഒരു സേഫ് സോണുണ്ട്. ‘മരിച്ച നിലയിൽ കാണപ്പെട്ടു’ എന്ന വാചകമാണത്. തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു, വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിൽ കാണപ്പെട്ടു എന്നൊ

ടിസി രാജേഷ് സിന്ധു
സി.ജെ.റോയിയുടെ മരണം അത്യന്തം വേദനാജനകമായ കാര്യമാണ്. അദ്ദേഹത്തിന് ആദരാഞ്ജലികൾ.
അസ്വാഭാവിക മരണങ്ങളിൽ സാധാരണയായി പത്രങ്ങൾ സ്വീകരിച്ചുവരുന്ന ഒരു സേഫ് സോണുണ്ട്. ‘മരിച്ച നിലയിൽ കാണപ്പെട്ടു’ എന്ന വാചകമാണത്. തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു, വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിൽ കാണപ്പെട്ടു എന്നൊക്കെയായിരിക്കും വാർത്ത. സ്വയമോ മറ്റൊരാളാലോ സംഭവിച്ചതെന്ന് ഉറപ്പില്ലാത്തതിനാൽ സ്വീകരിക്കുന്ന നിലപാടാണത്. അന്വേഷണത്തിന്റെ അവസാനം ആത്മഹത്യ കൊലപാതകവും കൊലപാതകം ആത്മഹത്യയുമൊക്കെയായി മാറിയാൽ പണികിട്ടരുതല്ലോ.
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ, പക്ഷേ, എന്നെ അത്ഭുതപ്പെടുത്തി. എല്ലാ പത്രങ്ങളുംതന്നെ ആത്മഹത്യ എന്ന നിലയിലാണ് വാർത്ത കൊടുത്തിരിക്കുന്നത്. മനോരമയ്ക്കാകട്ടെ തലവാചകത്തിൽ പിടിവിട്ടുപോകുകയും ചെയ്തു. ശ്രീ സി.ജെ. റോയ് സ്വയം വെടിവയ്ക്കുന്നത് ആരെങ്കിലും കണ്ടതായി ഒരു വാർത്തയിലും പറയുന്നില്ല. വെടിയൊച്ച കേട്ടതായും വാർത്തകളിലില്ല. പോലീസ് ഉൾപ്പെടെയുള്ള അന്വേഷണവിഭാഗങ്ങളെയൊന്നും വാർത്തകളിൽ ഉദ്ധരിക്കുന്നതുമില്ല. രേഖകളെടുക്കാൻ മുറിയിലേക്കുപോയ റോയി നെഞ്ചിലേക്ക് നിറയൊഴിച്ചുവെന്ന് ദൃക്‌സാക്ഷികളെപ്പോലെ റിപ്പോർട്ട് ചെയ്തിരിക്കുന്ന പത്രങ്ങൾപോലുമുണ്ട്. സ്വയം വെടിവച്ച് മരിച്ചു എന്ന വാചകം ഏതാണ്ട് എല്ലാ തലക്കെട്ടുകളിലും വാർത്തകളിലും കാണാം.
റെയ്ഡിനിടെ വ്യവസായി സി.ജെ.റോയ് സ്വയം വെടിവച്ചുമരിച്ച നിലയിൽ- മനോരമ
ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് സ്വയം വെടിവച്ചു മരിച്ചു- മാതൃഭൂമി, ദീപിക
ഐ.ടി റെയ്ഡിനുപിന്നാലെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് സ്വയം വെടിവച്ചു മരിച്ചു- മാധ്യമം
കേന്ദ്ര ഏജൻസികളുടെ വേട്ട, സി.ജെ.റോയ് ജീവനൊടുക്കി- ദേശാഭിമാനി
കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി സി.ജെ.റോയ് ജീവനോടുക്കി- കേരള കൗമുദി
ഇതിൽ മനോരമയുടെ വാർത്തയിൽ സ്വയം വെടിവച്ചു എന്ന ഉറപ്പും, എങ്ങനെയെന്നറിയാത്തതിന്റെ സംശയവും ഒരുപോലെ ഉണ്ടെന്നതാണ് ഞാൻ ശ്രദ്ധിച്ചത്. തലവാചകത്തിലെ ‘നിലയിൽ’ എന്ന വാക്ക് അതാണ് സൂചിപ്പിക്കുന്നത്.
എന്തായാലും വാർത്തകൾ മുഴുവൻ വായിച്ചെങ്കിലും തലക്കെട്ടുകളിലേയും വാർത്തയിലേയും ഉറപ്പിക്കലല്ലാതെ അതൊരു ആത്മഹത്യയാണെന്ന് സൂചിപ്പിക്കുന്ന യാതൊന്നും എനിക്കു മനസ്സിലാക്കാനായില്ല.
ശരിക്കും വേണ്ടിയിരുന്നത് ‘സി.ജെ. റോയ് വെടികൊണ്ടു മരിച്ച നിലയിൽ’ എന്നായിരുന്നില്ലേ? കാരണം നാളെ കേസൊക്കെ തിരിഞ്ഞുമറിഞ്ഞുവന്നുകൂടെന്നില്ലല്ലോ….
(ടിസി രാജേഷ് സിന്ധുവിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്)
Related Stories

സിജെപി മൂവ്മെന്റിലൂടെ സ്വയം വളരാമെന്നത് ഇടത് വ്യാമോഹം മാത്രം, കെകെ ബാബുരാജ്
News Desk · 12 Oct 2026

‘ഇരിക്കടാ അവിടെ, കള്ളാ…’ അന്ന് ഗ്യാനേഷ് കുമാറിനോട് ടിഎച്ച് മുസ്തഫ ഗര്ജിച്ചു, ഇന്ന് രാജ്യം മുഴുവന് ‘ആ കള്ളനെ’ പുറത്താക്കാനുളള സമരത്തിലാണ്
News Desk · 9 Oct 2026

‘എലി’കോപ്റ്ററുകളും എൺപതിനായിരത്തിന്റെ ഷർട്ടുകളും!, ധൂർത്തും അഹന്തയും മുളയിലേ നുളളിയാല് സതീശന് സർക്കാരിന് നന്ന്, പറയാതെ വയ്യ
News Desk · 22 Sept 2026

നിങ്ങളെങ്ങനെ നിങ്ങളായെന്ന ചരിത്രം കേരള വിഷന് മറക്കരുത്; ലാൻഡിംഗ് ചാനൽ അടിച്ചേൽപ്പിക്കുന്നത് അനീതിയാണ്
News Desk · 22 Sept 2026
