സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു, രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 1500ലധികം പേർ
സുഡാനിൽ സൈന്യവും, അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിൽ തുടരുന്ന ആഭ്യന്തര യുദ്ധം, പടിഞ്ഞാറൻ ദാർഫൂർ മേഖലയിലെ എൽ ഫാഷർ നഗരത്തിൽ അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുന്നു. വിമത വിഭാഗമായ RSF നഗരം പിടിച്ചെടുത്തതിന് പിന്നാലെ, ഇവിടെ വംശീയ ഉന്മൂലനത്തിന് സമാനമായ അതിക്രമങ്ങളാണ്

സുഡാനിൽ സൈന്യവും, അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിൽ തുടരുന്ന ആഭ്യന്തര യുദ്ധം, പടിഞ്ഞാറൻ ദാർഫൂർ മേഖലയിലെ എൽ ഫാഷർ നഗരത്തിൽ അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുന്നു. വിമത വിഭാഗമായ RSF നഗരം പിടിച്ചെടുത്തതിന് പിന്നാലെ, ഇവിടെ വംശീയ ഉന്മൂലനത്തിന് സമാനമായ അതിക്രമങ്ങളാണ് അരങ്ങേറുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, എൽ ഫാഷർ നഗരത്തിൽ മാത്രം കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ 1,500-ൽ അധികം സാധാരണക്കാർ കൊല്ലപ്പെട്ടു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ കുറഞ്ഞത് 26,000 പേരെങ്കിലും നഗരം വിട്ട് 70 കിലോമീറ്റർ പടിഞ്ഞാറുള്ള തവിലയിലേക്ക് പലായനം ചെയ്തതായി യുഎൻ അറിയിച്ചു. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കനുസരിച്ച് എൽ-ഫാഷറിൽ ഏകദേശം 1,77,000 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ്. കഴിഞ്ഞ 18 മാസമായി എൽ-ഫാഷറിലേക്കുള്ള ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും പ്രവേശനം വിമത സംഘം തടഞ്ഞിരിക്കുകയാണ്. രാജ്യത്തെ ആഭ്യന്തരയുദ്ധമൊക്കെ നിരീക്ഷിക്കുന്ന ഡോക്ടർമാരുടെ സംഘം, ഇപ്പോഴത്തെ സാഹചര്യത്തെ വംശഹത്യ എന്നാണ് വിശേഷിപ്പിച്ചത്. ഒന്നര വർഷങ്ങള്‍ക്ക് മുമ്പ് എൽ-ഫാഷറിൽ നടന്നതിന്റെ തുടർച്ചയാണ് ഇന്ന് ലോകം കാണുന്ന കൂട്ടക്കൊലകളും ബോംബാക്രമണങ്ങളെന്നും സംഘം പറയുന്നു.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്‍
News Desk · 2 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
