Skip to content
International

ഇസ്രായേൽ സൈന്യത്തിനെതിരെ വീഴ്ച ആരോപിച്ച് സൈനികർ

തെൽ അവീവ്: കഴിഞ്ഞയാഴ്ച ഗസ്സയിലെ ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിൽ 605-ാം എഞ്ചിനീയറിംഗ് ബറ്റാലിയനിലെ 7 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ, സൈനിക നേതൃത്വത്തിനെതിരെ “വീഴ്ചയും അശ്രദ്ധയും“ ആരോപിച്ച് ഇസ്രായേലി സൈനികർ രംഗത്ത്. പ്രസ്തുത ബറ്റാലിയനിലെ സൈനികർ “സൈനിക ഉപകരണങ്ങളിലെ വ്യവസ്ഥാപരമായ അശ്രദ്ധയെയും വീഴ്ചയെയും

N

News Desk

Published on: 28 Jun 2025, 12:18 pm

ഇസ്രായേൽ സൈന്യത്തിനെതിരെ വീഴ്ച ആരോപിച്ച് സൈനികർ

തെൽ അവീവ്: കഴിഞ്ഞയാഴ്ച ഗസ്സയിലെ ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിൽ 605-ാം എഞ്ചിനീയറിംഗ് ബറ്റാലിയനിലെ 7 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ, സൈനിക നേതൃത്വത്തിനെതിരെ “വീഴ്ചയും അശ്രദ്ധയും“ ആരോപിച്ച് ഇസ്രായേലി സൈനികർ രംഗത്ത്.

പ്രസ്തുത ബറ്റാലിയനിലെ സൈനികർ “സൈനിക ഉപകരണങ്ങളിലെ വ്യവസ്ഥാപരമായ അശ്രദ്ധയെയും വീഴ്ചയെയും” കുറിച്ച് സംസാരിക്കുന്നതായി ഇസ്രായേലി ഔദ്യോഗിക പ്രക്ഷേപണ അതോറിറ്റി വെള്ളിയാഴ്ച വൈകുന്നേരം അറിയിച്ചു.

“വ്യക്തിഗത ആയുധങ്ങൾ, മീഡിയം മെഷീൻ ഗണുകൾ (MAG), പ്യൂമ കവചിത വാഹനങ്ങൾ എന്നിവയ്ക്ക് പോലും തുടർച്ചയായി തകരാറുകളുണ്ടെന്നും ആവശ്യത്തിന് സംരക്ഷണം നൽകുന്നില്ലെന്നും” സൈനികർ ചൂണ്ടിക്കാട്ടിയത്. സ്വന്തം ജീവൻ രക്ഷിക്കാനും പ്രതിരോധിക്കാനുമുള്ള ആവശ്യമായ ഉപകരണങ്ങൾ സൈന്യം നൽകുന്നില്ലെന്നാണ് മറ്റൊരു സൈനികൻ അതോറിറ്റിയോട് പറഞ്ഞത്.

അതേസമയം, ബറ്റാലിയനിലെ ഒരു സൈനികന്റെ അമ്മ സംഭവിച്ചതിനെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് “ഞങ്ങൾ നേരത്തെ സൈനിക നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു അപ്പോൾ അവർ കവചിത വാഹനങ്ങൾ നല്ല നിലയിലാണെന്ന് ഞങ്ങളോട് പറഞ്ഞു, പക്ഷേ അവ അങ്ങനെയല്ലായിരുന്നു. അത്തരം ഉപകരണങ്ങളുമായി സൈനികരെ എങ്ങനെയാണ് യുദ്ധക്കളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നത്? ഈ ദുരന്തം തടയാമായിരുന്നു. പഴയ കവചിത വാഹനങ്ങളുടെ ഉപയോഗത്തെക്കുറിച്ച് സൈന്യം മറുപടി നൽകണം.”

ഗസ്സയിലെ ഖാൻ യൂനിസ് മേഖലയിൽ സൈന്യം നടത്തിയ ഓപ്പറേഷനിടെയാണ് 7 സൈനികർ കൊല്ലപ്പെട്ടത്. സൈനികരെ കൊണ്ടുപോയ വാഹനം സ്ഫോടകവസ്തു പതിച്ച് തകർക്കുകയായിരുന്നുവെന്ന് ഇസ്രായേലി പ്രക്ഷേപണ അതോറിറ്റി റിപ്പോർട്ട് ചെയ്തു

Related Stories