Skip to content
International

ഇസ്രയേലുമായി യുദ്ധത്തിന് തയ്യാര്‍, ആണവ പദ്ധതി നിര്‍ത്തില്ലെന്ന് ഇറാന്‍ പ്രസിഡന്റ്

ടെഹ്റാന്‍: ഇസ്രയേലുമായി ഒരു യുദ്ധമുണ്ടായാല്‍ അതിനെ നേരിടാന്‍ രാജ്യം പൂര്‍ണ്ണമായും സജ്ജമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. നിലവിലെ വെടിനിര്‍ത്തലില്‍ ശുഭപ്രതീക്ഷയില്ലെന്നും, സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ള രാജ്യത്തിന്റെ ആണവ പദ്ധതി ഒരു കാരണവശാലും നിര്‍ത്തിവെക്കില്ലെന്നും അദ്ദേഹം അല്‍ ജസീറ

N

News Desk

Published on: 23 Jul 2025, 2:05 pm

ഇസ്രയേലുമായി യുദ്ധത്തിന് തയ്യാര്‍, ആണവ പദ്ധതി നിര്‍ത്തില്ലെന്ന് ഇറാന്‍ പ്രസിഡന്റ്

ടെഹ്റാന്‍: ഇസ്രയേലുമായി ഒരു യുദ്ധമുണ്ടായാല്‍ അതിനെ നേരിടാന്‍ രാജ്യം പൂര്‍ണ്ണമായും സജ്ജമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. നിലവിലെ വെടിനിര്‍ത്തലില്‍ ശുഭപ്രതീക്ഷയില്ലെന്നും, സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ള രാജ്യത്തിന്റെ ആണവ പദ്ധതി ഒരു കാരണവശാലും നിര്‍ത്തിവെക്കില്ലെന്നും അദ്ദേഹം അല്‍ ജസീറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം ഇസ്രയേലുമായി നടന്ന 12 ദിവസത്തെ സംഘര്‍ഷത്തിന് ശേഷം പെസെഷ്‌കിയാന്‍ നല്‍കുന്ന ആദ്യത്തെ പ്രധാനപ്പെട്ട അഭിമുഖങ്ങളിലൊന്നാണിത്. ഈ സംഘര്‍ഷത്തിനിടെ അമേരിക്ക ഇസ്രയേലിന് വേണ്ടി ഇടപെടുകയും ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇറാന്റെ ആണവ പദ്ധതിക്ക് പരിഹാരം കാണാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നതിനിടെയാണ് പെസെഷ്‌കിയാന്റെ ശക്തമായ പ്രസ്താവന വരുന്നത്.

‘ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് സൈനിക നീക്കത്തിനും ഞങ്ങള്‍ പൂര്‍ണ്ണ സജ്ജരാണ്. ഇസ്രയേലിന്റെ ഉള്ളിലേക്ക് വീണ്ടും ശക്തമായ ആക്രമണം നടത്താന്‍ ഞങ്ങളുടെ സായുധ സേന തയ്യാറാണ്,’ പെസെഷ്‌കിയാന്‍ പറഞ്ഞു.

നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുമെന്ന് വലിയ പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അതുകൊണ്ടുതന്നെ, സാധ്യമായ എല്ലാ സാഹചര്യങ്ങളെയും നേരിടാന്‍ ഞങ്ങള്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ഇസ്രയേല്‍ ഞങ്ങളെ വേദനിപ്പിച്ചു, ഞങ്ങള്‍ അവരെയും വേദനിപ്പിച്ചു. അവര്‍ ശക്തമായ പ്രഹരം ഏല്‍പ്പിച്ചു, ഞങ്ങള്‍ അവരുടെ നെഞ്ചില്‍ തന്നെ തിരിച്ചടിച്ചു. പക്ഷേ, അവര്‍ തങ്ങളുടെ നഷ്ടങ്ങള്‍ മറച്ചുവെക്കുകയാണ്.’

പ്രമുഖ സൈനിക നേതാക്കളെയും ആണവ ശാസ്ത്രജ്ഞരെയും വധിക്കുകയും ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തത് ഇറാന്റെ നേതൃനിരയെ ഇല്ലാതാക്കാനായിരുന്നുവെന്നും എന്നാല്‍ ആ ശ്രമം പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Related Stories