Skip to content
International

ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായുള്ള ബന്ധം: ആൻഡ്രൂ രാജകുമാരൻ്റെ രാജകീയ പദവികൾ എടുത്തുമാറ്റി

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിൻ്റെ പേരിൽ ബ്രിട്ടീഷ് രാജകുടുംബത്തിൽ തുടർച്ചയായി പ്രതിസന്ധി സൃഷ്ടിച്ചതിനെത്തുടർന്ന് ആൻഡ്രൂ രാജകുമാരനെതിരെ കടുത്ത നടപടിയുമായി ചാൾസ് മൂന്നാമൻ രാജാവ്. ആൻഡ്രൂവിൻ്റെ അവശേഷിക്കുന്ന എല്ലാ രാജകീയ പദവികളും ബഹുമതികളും എടുത്തുമാറ്റുകയും വിൻഡ്‌സർ എസ്റ്റേറ്റ

N

News Desk

Published on: 31 Oct 2025, 11:44 am

ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായുള്ള ബന്ധം: ആൻഡ്രൂ രാജകുമാരൻ്റെ രാജകീയ പദവികൾ എടുത്തുമാറ്റി

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിൻ്റെ പേരിൽ ബ്രിട്ടീഷ് രാജകുടുംബത്തിൽ തുടർച്ചയായി പ്രതിസന്ധി സൃഷ്ടിച്ചതിനെത്തുടർന്ന് ആൻഡ്രൂ രാജകുമാരനെതിരെ കടുത്ത നടപടിയുമായി ചാൾസ് മൂന്നാമൻ രാജാവ്. ആൻഡ്രൂവിൻ്റെ അവശേഷിക്കുന്ന എല്ലാ രാജകീയ പദവികളും ബഹുമതികളും എടുത്തുമാറ്റുകയും വിൻഡ്‌സർ എസ്റ്റേറ്റിലെ റോയൽ ലോഡ്ജ് എന്ന കൊട്ടാരം ഒഴിഞ്ഞുപോകാൻ ഉത്തരവിടുകയും ചെയ്തു. ‘പ്രിൻസ്’, ‘ഡ്യൂക്ക് ഓഫ് യോർക്ക്’, ‘റോയൽ ഹൈനസ്’ ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക പദവികളും ബഹുമതികളും ഒഴിവാക്കാൻ ചാൾസ് രാജാവ് നടപടികൾ ആരംഭിച്ചു.

എപ്‌സ്റ്റീൻ്റെ ലൈംഗിക പീഡനത്തിന് ഇരയായ വിർജീനിയ ജിഫ്രെ, കൗമാരപ്രായത്തിൽ ആൻഡ്രൂ രാജകുമാരൻ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചിരുന്നു. നേരത്തെ, ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, സൈനിക പദവികളും രാജകീയ ചുമതലകളും ഉപേക്ഷിക്കാൻ ആൻഡ്രൂ നിർബന്ധിതനായിരുന്നു. ജിഫ്രെ അടുത്തിടെ പുറത്തിറക്കിയ ഓർമ്മക്കുറിപ്പും, എപ്‌സ്റ്റീനുമായി ആൻഡ്രൂ ബന്ധം തുടർന്നതിനെക്കുറിച്ചുള്ള പുതിയ ഇമെയിൽ വിവരങ്ങളും പൊതുജനരോഷം ശക്തമാക്കി.

Related Stories