Skip to content

‘വ്യാജ ഒപ്പിട്ട് സിനിമയുടെ ടൈറ്റിൽ സ്വന്തമാക്കി’ നിർമാതാവ് പിഎസ് ഷംനാസിനെതിരെ പരാതി നൽകി നിവിൻ പോളി

“ആക്ഷൻ ഹീറോ ബിജു 2” എന്ന സിനിമയുടെ ടൈറ്റിൽ വ്യാജ ഒപ്പിട്ട് സ്വന്തമാക്കി എന്നാരോപിച്ച് നിവിൻ പോളി നിർമ്മാതാവ് പി.എസ്. ഷംനാസിനെതിരെ കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിനും പാലാരിവട്ടം പോലീസിനും പരാതി നൽകി. ഈ പരാതിയെ തുടർന്ന് ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഇതിനുമുമ്പ്, നിവിൻ പോളിക

N

News Desk

Published on: 29 Jul 2025, 12:38 pm

‘വ്യാജ ഒപ്പിട്ട് സിനിമയുടെ ടൈറ്റിൽ സ്വന്തമാക്കി’  നിർമാതാവ് പിഎസ് ഷംനാസിനെതിരെ പരാതി നൽകി  നിവിൻ പോളി

“ആക്ഷൻ ഹീറോ ബിജു 2” എന്ന സിനിമയുടെ ടൈറ്റിൽ വ്യാജ ഒപ്പിട്ട് സ്വന്തമാക്കി എന്നാരോപിച്ച് നിവിൻ പോളി നിർമ്മാതാവ് പി.എസ്. ഷംനാസിനെതിരെ കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിനും പാലാരിവട്ടം പോലീസിനും പരാതി നൽകി. ഈ പരാതിയെ തുടർന്ന് ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

ഇതിനുമുമ്പ്, നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും എതിരെ നിർമ്മാതാവ് പി.എസ്. ഷംനാസ് വഞ്ചനാക്കുറ്റത്തിന് കേസ് നൽകിയിരുന്നു. നിവിൻ പോളി നായകനായ “മഹാവീര്യർ” എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായിരുന്നു ഷംനാസ്. “മഹാവീര്യർ” സാമ്പത്തികമായി പരാജയപ്പെട്ടതിനെത്തുടർന്ന്, തനിക്ക് പണം നൽകാമെന്നും “ആക്ഷൻ ഹീറോ ബിജു 2” എന്ന സിനിമയിൽ നിർമ്മാണ പങ്കാളിയാക്കാമെന്നും പറഞ്ഞ് വഞ്ചിച്ചുവെന്നാണ് ഷംനാസിന്റെ പരാതി.

ഷംനാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും തലയോലപ്പറമ്പ് പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരും അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് റിപ്പോർട്ട്.

Related Stories