Skip to content
International

കാന്തപുരത്തിൻ്റെ ഇടപെടൽ നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥർ ജയിൽ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നാളെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയാണ്

N

News Desk

Published on: 15 Jul 2025, 3:32 pm

കാന്തപുരത്തിൻ്റെ ഇടപെടൽ നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥർ ജയിൽ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നാളെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയാണ് ഈ നിർണായക വിവരം പുറത്തുവന്നിരിക്കുന്നത്.

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ നിരന്തര ചർച്ചകൾ നടന്നിരുന്നു. ഇന്നലെയും ഇന്നും കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബവും മറ്റ് പ്രമുഖരും പങ്കെടുത്ത യോഗം യെമനിൽ ചേർന്നിരുന്നു.

ഈ ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രൻ ഇന്ന് രാവിലെ അറിയിച്ചിരുന്നു. നാളത്തെ ശിക്ഷാ നടപടി താൽക്കാലികമായി നീട്ടിവെക്കണമെന്ന കാന്തപുരത്തിന്റെ ആവശ്യം യെമൻ ഭരണകൂടം ഇന്ന് പരിഗണിക്കുമെന്നും സുഭാഷ് ചന്ദ്രൻ സൂചിപ്പിച്ചിരുന്നു.

വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ ആശ്വാസ വാർത്ത എത്തിയിരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, സൂഫി പണ്ഡിതരുമായി നടത്തിയ ചർച്ചകൾ വിജയകരമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

Related Stories