സാമ്പത്തികമായി ഇസ്രായേൽ ഒറ്റപ്പെടൽ നേരിടുന്നുവെന്ന് നെതന്യാഹു
ജെറുസലേം: ഗാസയിലെ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടൽ നേരിടുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വരും വർഷങ്ങളിൽ കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെതിരെ ആയുധ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിക്കുന്ന

ജെറുസലേം: ഗാസയിലെ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടൽ നേരിടുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വരും വർഷങ്ങളിൽ കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെതിരെ ആയുധ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഈ തുറന്നുപറച്ചിൽ.
തിങ്കളാഴ്ച ജറുസലേമിൽ നടന്ന ധനകാര്യ മന്ത്രാലയത്തിലെ അക്കൗണ്ടന്റ് ജനറലിന്റെ സമ്മേളനത്തിൽവെച്ചാണ് നെതന്യാഹു ഈ പ്രസ്താവന നടത്തിയത്. ഖത്തറിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള സഖ്യകക്ഷികളിൽ നിന്ന് ഇസ്രായേൽ രൂക്ഷ വിമർശനം നേരിടുന്നുണ്ട്. അതിനാൽ, വിദേശ വ്യാപാരത്തെ ആശ്രയിക്കാതെ ഒരു സ്വയംപര്യാപ്തമായ സമ്പദ്‌വ്യവസ്ഥ വളർത്തിയെടുക്കണമെന്ന് നെതന്യാഹു പറഞ്ഞു.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്
News Desk · 4 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
