ജെൻ-സി പ്രക്ഷോഭം: രാജിവെച്ച് നേപ്പാൾ പ്രധാനമന്ത്രി
കാഠ്മണ്ഡു: രാജ്യസുരക്ഷയെ മുൻനിർത്തി സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ചു. രാജ്യസുരക്ഷയെ മുൻനിർത്തിയാണ് സർക്കാർ സോഷ്യൽ മീഡിയക്ക് വിലക്കേർപ്പെടുത്തിയത്. എന്നാൽ ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് ആര

കാഠ്മണ്ഡു: രാജ്യസുരക്ഷയെ മുൻനിർത്തി സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ചു. രാജ്യസുരക്ഷയെ മുൻനിർത്തിയാണ് സർക്കാർ സോഷ്യൽ മീഡിയക്ക് വിലക്കേർപ്പെടുത്തിയത്. എന്നാൽ ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് വിദ്യാർത്ഥി സംഘടനകളും യുവജന പ്രസ്ഥാനങ്ങളും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.
പ്രതിഷേധക്കാർ പോലീസിനെതിരെ കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. പലയിടങ്ങളിലും പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷം നിയന്ത്രണാതീതമായതോടെയാണ് പ്രധാനമന്ത്രി രാജിവെച്ചതെന്നാണ് റിപ്പോർട്ട്. 19 പേരാണ് പ്രതിഷേധ പ്രകടനങ്ങളിൽ കൊല്ലപ്പെട്ടത്. നേരത്തെ കലാപത്തിൻ്റെ ഉത്തരവാദിത്തമേറ്റെടുത്ത് നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലെഖാക് രാജിവെച്ചിരുന്നു
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്
News Desk · 3 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
