Skip to content
International

റഷ്യയുമായി വ്യാപാരം തുടരരുത് ഇന്ത്യക്ക് മുന്നറിയിപ്പുമായി നാറ്റോ

വാഷിംഗ്ടൺ: റഷ്യയുമായുള്ള സാമ്പത്തിക ബന്ധം തുടർന്നാൽ ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ മുന്നറിയിപ്പ് നൽകി. യു.എസ്. കോൺഗ്രസിലെ സെനറ്റർമാരുമായുള്ള കൂടിക്കാഴ്ചയിലാണ് റുട്ടെ ഈ നിർണായക പ്രസ്താവന നടത്തിയത്. റഷ്യയുമായി വ്യാപാരം

N

News Desk

Published on: 16 Jul 2025, 2:56 pm

റഷ്യയുമായി വ്യാപാരം തുടരരുത്  ഇന്ത്യക്ക് മുന്നറിയിപ്പുമായി നാറ്റോ

വാഷിംഗ്ടൺ: റഷ്യയുമായുള്ള സാമ്പത്തിക ബന്ധം തുടർന്നാൽ ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ മുന്നറിയിപ്പ് നൽകി. യു.എസ്. കോൺഗ്രസിലെ സെനറ്റർമാരുമായുള്ള കൂടിക്കാഴ്ചയിലാണ് റുട്ടെ ഈ നിർണായക പ്രസ്താവന നടത്തിയത്.

റഷ്യയുമായി വ്യാപാരം തുടരുകയും അവരുടെ എണ്ണയും വാതകവും വാങ്ങുകയും ചെയ്താൽ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സമാധാന ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ, 100 ശതമാനം ദ്വിതീയ ഉപരോധങ്ങൾ (secondary sanctions) ഏർപ്പെടുത്തുമെന്ന് റുട്ടെ മുന്നറിയിപ്പ് നൽകി. ഇത് ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളെ കനത്ത രീതിയിൽ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാധാന ചർച്ചകൾ ഗൗരവമായി എടുക്കാൻ വ്ളാഡിമിർ പുടിനെ നേരിട്ട് വിളിച്ച് ആവശ്യപ്പെടാൻ ഈ രാജ്യങ്ങളിലെ നേതാക്കളോട് റുട്ടെ അഭ്യർത്ഥിച്ചു. അല്ലാത്തപക്ഷം ഇത് ഈ രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്നിന് പുതിയ ആയുധങ്ങൾ നൽകുമെന്നും, യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിച്ചില്ലെങ്കിൽ റഷ്യൻ ഉൽപ്പന്നങ്ങൾക്കും അവ വാങ്ങുന്ന രാജ്യങ്ങൾക്കും 100% തീരുവ ചുമത്തുമെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാറ്റോയുടെ ഈ മുന്നറിയിപ്പ്.

Related Stories