അന്ന് കമ്പ്യൂട്ടറിനെ എതിർത്തതിൻ്റെ പാപപരിഹാരമാണോ ഗോവിന്ദൻ മാഷുടെ AI പുകഴ്ത്തൽ; കെ.സഹദേവൻ
സഖാവ് എം.വി.ഗോവിന്ദൻ മാഷ് വായിച്ചിരിക്കാനിടയില്ലാത്ത ഒരു പുസ്തകത്തെക്കുറിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ് സൃഷ്ടിക്കാൻ പോകുന്ന മുതലാളിത്ത പ്രതിസന്ധി സംബന്ധിച്ച സി.പി.എംസംസ്ഥാന സെക്രട്ടറി സ.എം.വി.ഗോവിന്ദൻ മാഷുടെ പ്രസംഗം കഴിഞ്ഞ ദിവസമാണ് കേൾക്കാനിടയായത്. എൺപതുകളിൽ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയെ എതിർത്തതിൻ്റ

സഖാവ് എം.വി.ഗോവിന്ദൻ മാഷ് വായിച്ചിരിക്കാനിടയില്ലാത്ത ഒരു പുസ്തകത്തെക്കുറിച്ച്
ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ് സൃഷ്ടിക്കാൻ പോകുന്ന മുതലാളിത്ത പ്രതിസന്ധി സംബന്ധിച്ച സി.പി.എംസംസ്ഥാന സെക്രട്ടറി സ.എം.വി.ഗോവിന്ദൻ മാഷുടെ പ്രസംഗം കഴിഞ്ഞ ദിവസമാണ് കേൾക്കാനിടയായത്.
എൺപതുകളിൽ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയെ എതിർത്തതിൻ്റെ പാപപരിഹാരമായിട്ടാണോ എന്നറിയില്ല മാറിയ സാഹചര്യത്തിൽ സ്ഥിതിസമത്വത്തിനുള്ള ഉപാധിയായിട്ടാണ് അദ്ദേഹം AI സാങ്കേതിക വിദ്യയെ കാണുന്നതെന്ന് തോന്നുന്നു.
.ഗോവിന്ദൻ മാഷുടെ Al പ്രസംഗം കേട്ടപ്പോൾ ആദ്യം മനസ്സിലേക്കെത്തിയത് പ്രശസ്ത പത്രപ്രവർത്തകനും ന്യൂയോർക് ടൈംസ് ലേഖകനുമായ ആനന്ദ് ഗിരിധർദാസ് എഴുതിയ ‘Winners Take All: The Elite Charade of Changing the World” എന്ന പുസ്തകമാണ്

2018ൽ എഴുതിയ ഈ പുസ്തകം പ്രധാനമായും വിശദീകരിക്കുന്നത് ലോകത്തിലെ എട്ടോളം സ്വകാര്യ കമ്പനികൾ എങ്ങിനെയാണ് ആഗോള സമ്പത്തിൻ്റെ സിംഹഭാഗവും കയ്യടക്കിക്കൊണ്ടിരിക്കുന്നത് എന്നതാണ്. ആനന്ദ് ഉദാഹരിക്കുന്ന എട്ടോളം കമ്പനികളിൽ ഭൂരിഭാഗവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടക്കമുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന വൻകിട ടെക് കമ്പനികളാണ് എന്നത് കൂടി ഇവിടെ ചേർത്ത് വായിക്കേണ്ടതുണ്ട്.
ഞെട്ടിപ്പിക്കുന്ന ചില സ്ഥിതിവിവരക്കണക്കുകൾ ആനന്ദ് തൻ്റെ പുസ്തകത്തിൽ നൽകുന്നുണ്ട്. നാളിതുവരെ ദർശിക്കാത്ത രീതിയിലുള്ള സമ്പത്തിൻ്റെ അമിത കേന്ദ്രീകരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെന്തെന്ന് വിശദീകരിക്കുകയും ചെയ്യുന്നു അദ്ദേഹം.
പുസ്തകത്തിൻ്റെ വിശദ റിവ്യൂ പിന്നീട് എഴുതാമെന്ന് കരുതുന്നു.
വൻകിട ടെക് കോർപ്പറേറ്റുകളും അവർ സൃഷ്ടിക്കുന്ന കാരുണ്യ മുതലാളിത്ത ലോകക്രമത്തിനും എതിരായ രാഷ്ട്രീയ സമരത്തെക്കുറിച്ചുള്ള ആലോചനകൾക്ക് പകരം ‘നിർമ്മിത ബുദ്ധി’യിലൂടെ കൈവരിക്കാൻ പോകുന്ന സ്ഥിതിസമത്വത്തെക്കുറിച്ച് സ്വപ്നം കാണുന്ന ഗോവിന്ദൻ മാഷോട് എന്താ പറയ്യാ?!
കടപ്പാട് : കെ സഹദേവന്‍
Related Stories

സിജെപി മൂവ്മെന്റിലൂടെ സ്വയം വളരാമെന്നത് ഇടത് വ്യാമോഹം മാത്രം, കെകെ ബാബുരാജ്
News Desk · 12 Oct 2026

‘ഇരിക്കടാ അവിടെ, കള്ളാ…’ അന്ന് ഗ്യാനേഷ് കുമാറിനോട് ടിഎച്ച് മുസ്തഫ ഗര്‍ജിച്ചു, ഇന്ന് രാജ്യം മുഴുവന്‍ ‘ആ കള്ളനെ’ പുറത്താക്കാനുളള സമരത്തിലാണ്
News Desk · 9 Oct 2026

‘എലി’കോപ്റ്ററുകളും എൺപതിനായിരത്തിന്റെ ഷർട്ടുകളും!, ധൂർത്തും അഹന്തയും മുളയിലേ നുളളിയാല്‍ സതീശന് സർക്കാരിന് നന്ന്, പറയാതെ വയ്യ
News Desk · 22 Sept 2026

നിങ്ങളെങ്ങനെ നിങ്ങളായെന്ന ചരിത്രം കേരള വിഷന്‍ മറക്കരുത്; ലാൻഡിംഗ് ചാനൽ അടിച്ചേൽപ്പിക്കുന്നത് അനീതിയാണ്
News Desk · 22 Sept 2026
