ഇസ്രായേൽ കുടിയേറ്റക്കാരുടെ ക്രൂരത തുറന്നുകാട്ടി ഇറ്റാലിയൻ മാഗസിൻ; കടുത്ത പ്രതിഷേധവുമായി ഇസ്രായേൽ
വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശത്തെയും കുടിയേറ്റക്കാരുടെ അതിക്രമങ്ങളെയും വിമർശിച്ചുകൊണ്ടുള്ള ഇറ്റാലിയൻ വാരിക ‘എൽ എസ്പ്രെസ്സോയുടെ’ കവർ ചിത്രം അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദത്തിന് തിരിതെളിച്ചു. ഒരു തോക്കുധാരിയായ ഇസ്രായേൽ കുടിയേറ്റക്കാരൻ വേദനയോടെ ഇരിക്കുന്ന പലസ്തീനിയൻ പെൺകുട്ടിയെ പരിഹാസത്തോടെ മൊബൈ

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശത്തെയും കുടിയേറ്റക്കാരുടെ അതിക്രമങ്ങളെയും വിമർശിച്ചുകൊണ്ടുള്ള ഇറ്റാലിയൻ വാരിക ‘എൽ എസ്പ്രെസ്സോയുടെ’ കവർ ചിത്രം അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദത്തിന് തിരിതെളിച്ചു. ഒരു തോക്കുധാരിയായ ഇസ്രായേൽ കുടിയേറ്റക്കാരൻ വേദനയോടെ ഇരിക്കുന്ന പലസ്തീനിയൻ പെൺകുട്ടിയെ പരിഹാസത്തോടെ മൊബൈലിൽ പകർത്തുന്ന ചിത്രമാണ് മാഗസിൻ പുറത്തുവിട്ടത്. ‘അപമര്യാദ’ (The Abuse) എന്ന തലക്കെട്ടോടെ നൽകിയ ഈ ചിത്രം ഇറ്റലിയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര തർക്കത്തിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്.
മാഗസിൻ പുറത്തുവിട്ട ചിത്രത്തിനെതിരെ ഇറ്റലിയിലെ ഇസ്രായേൽ അംബാസഡർ ജോനാഥൻ പെലെഡ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വസ്തുതകളെ വളച്ചൊടിക്കുകയും ഇസ്രായേലിനെതിരെ വിദ്വേഷവും മുൻവിധികളും പ്രചരിപ്പിക്കാനുമാണ് മാഗസിൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനം സന്തുലിതവും കൃത്യവുമായിരിക്കണമെന്നും അദ്ദേഹം എക്സിലൂടെ (X) പ്രതികരിച്ചു. കൂടാതെ, ഇറ്റലിയിലെ ജൂത സംഘടനകളും ഈ കവർ ചിത്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ, വിവാദങ്ങൾക്കിടയിലും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മാഗസിൻ അധികൃതർ. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ ഒത്താശയോടെ കുടിയേറ്റക്കാർ നടത്തുന്ന വംശീയ ഉന്മൂലനത്തിന്റെയും പീഡനങ്ങളുടെയും നേർച്ചിത്രമാണ് ഇതെന്നാണ് മാഗസിന്റെ പക്ഷം. അവിടെ ജനിച്ചുപോയി എന്നതുകൊണ്ട് മാത്രം പലസ്തീൻ ജനത അനുഭവിക്കുന്ന ദുരനുഭവങ്ങൾ ലോകത്തിന് മുന്നിൽ എത്തിക്കുകയാണ് തങ്ങൾ ചെയ്തതെന്നും അവർ വിശദീകരിക്കുന്നു.
മാഗസിന്റെ കവർ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. പത്രസ്വാതന്ത്ര്യത്തിന്റെ പരിധികളെക്കുറിച്ചും മാധ്യമങ്ങളിലെ ജൂത വിരുദ്ധതയെക്കുറിച്ചുമുള്ള സംവാദങ്ങൾക്കും ഈ സംഭവം കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ട് ഇസ്രായേൽ സർക്കാർ വെസ്റ്റ് ബാങ്കിൽ പുതിയ സെറ്റിൽമെന്റുകൾക്ക് അനുമതി നൽകുന്ന പശ്ചാത്തലത്തിൽ ഈ ചിത്രത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്
News Desk · 3 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
