Skip to content
International

സമ്പൂർണമായ ഗസ്സ അധിനിവേശത്തിന് അംഗീകാരം നൽകി ഇസ്രായേൽ മന്ത്രിസഭ

ഗാസ പൂർണ്ണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയാതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്തു. ഗാസ സിറ്റി പിടിച്ചെടുത്തുകൊണ്ട് ഓപ്പറേഷൻ ആരംഭിക്കാനാണ് പദ്ധതി. ഏകദേശം പത്ത് ലക്ഷത്തോളം ഫലസ്തീൻ നിവാസികളെ ഇവിടെ നിന്ന് ഒഴിപ്പിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. ഔദ

N

News Desk

Published on: 8 Aug 2025, 6:57 pm

സമ്പൂർണമായ ഗസ്സ അധിനിവേശത്തിന് അംഗീകാരം നൽകി ഇസ്രായേൽ മന്ത്രിസഭ

ഗാസ പൂർണ്ണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയാതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്തു. ഗാസ സിറ്റി പിടിച്ചെടുത്തുകൊണ്ട് ഓപ്പറേഷൻ ആരംഭിക്കാനാണ് പദ്ധതി. ഏകദേശം പത്ത് ലക്ഷത്തോളം ഫലസ്തീൻ നിവാസികളെ ഇവിടെ നിന്ന് ഒഴിപ്പിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. ഔദ്യോഗിക പ്രസ്താവനയിൽ ‘കൈവശപ്പെടുത്തൽ’ (takeover) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിയമമനുസരിച്ചുള്ള ‘അധിനിവേശം’ (occupy) എന്ന പദം മനപ്പൂർവ്വം ഒഴിവാക്കുകയാണെന്ന് യന്റ് എന്ന ഇസ്രായേൽ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. ഇത് അധിനിവേശവുമായി ബന്ധപ്പെട്ട നിയമപരമായ ബാധ്യതകൾ ഒഴിവാക്കാനാണ്.

ഒരു മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്, ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമാണ് ഈ പദപ്രയോഗം എന്നും, യഥാർത്ഥത്തിൽ ഗാസയെ അധിനിവേശിക്കാൻ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും സ്ഥിരീകരിച്ചു.

Related Stories