Skip to content
International

ഇറാനെ ആക്രമിച്ച് ഇസ്രായേൽ

തെഹ്റാൻ: ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. തലസ്ഥാനമായ തെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണം. തെഹ്റാനിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും, ആക്രമണത്തിൽ കുട്ടികളുൾപ്പെടെ മരണപ്പെട്ടതായും ഇറാനിയൻ

N

News Desk

Published on: 13 Jun 2025, 10:55 am

ഇറാനെ ആക്രമിച്ച് ഇസ്രായേൽ

തെഹ്റാൻ: ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. തലസ്ഥാനമായ തെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണം.

തെഹ്റാനിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും, ആക്രമണത്തിൽ കുട്ടികളുൾപ്പെടെ മരണപ്പെട്ടതായും ഇറാനിയൻ സ്റ്റേറ്റ് മീഡിയയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു. തെഹ്റാനിലെ ജനവാസ കേന്ദ്രങ്ങളിലെ കെട്ടിടങ്ങൾ ഭാഗികമായി തകർന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇറാനെ ഇസ്രായേൽ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി അമേരിക്കയുടെ സമ്മതമില്ലാതെ ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ തീരുമാനിച്ചേക്കുമെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാനിലെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ നടപടി ഏകപക്ഷീയമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ചീഫ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി ഉൾപ്പെടെയുള്ളവർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഈ സാഹചര്യത്തിൽ, മേഖലയിലെ സംഘർഷങ്ങൾ കൂടുതൽ വഷളാവുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

Related Stories