‘ഇറാനെ വീണ്ടും ആക്രമിക്കും’ ഭീഷണി മുഴക്കി ഇസ്രായേൽ പ്രധിരോധമന്ത്രി
ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേൽ പ്രതിരോധ മന്ത്രി. ഇത് മേഖലയിലെ സംഘർഷങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇറാനും ഇസ്രായേലും തമ്മിൽ നിലനിൽക്കുന്ന കടുത്ത ശത്രുതയുടെയും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ പ്രസ്താവനയുടെ പ്രാധാന

ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേൽ പ്രതിരോധ മന്ത്രി. ഇത് മേഖലയിലെ സംഘർഷങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇറാനും ഇസ്രായേലും തമ്മിൽ നിലനിൽക്കുന്ന കടുത്ത ശത്രുതയുടെയും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ പ്രസ്താവനയുടെ പ്രാധാന്യം.
ഇറാനെ ആക്രമിക്കുകയും പരമോന്നത നേതാവ് ആയത്തൊള്ള അലി ഖംനഈയെ വധിക്കുകയും ചെയ്യുമെന്നുമാണ് ഇസ്രായേലി കാറ്റ്സിന്റെ ഭീഷണി. വിശദാംശങ്ങൾ പരിശോധിക്കാം ഇൻഡെപ്തിലേക്ക് സ്വാഗതം.
ഇസ്രയേലിനെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണെങ്കിൽ ഖാംനഈയെയും ഇറാനെയും ശക്തമായി ആക്രമിക്കും എന്നായിരുന്നു ഞായറാഴ്ച അദ്ദേഹം പറഞ്ഞത്. നേരത്തെയും ഇസ്രായേലി കാറ്റ്സ് ഇത്തരം ഭീഷണി മുഴക്കിയിരുന്നു. 12 നാൾ യുദ്ധത്തിനിടെ, ഖാംനഈയെ വധിക്കാൻ ആലോചന ഉണ്ടായിരുന്നു എന്ന് വെടിനിർത്തലിന് പിന്നാലെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്
News Desk · 3 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
