Skip to content
International

രാജ്യത്തെ തകർക്കാനുള്ള ഇസ്രായേൽ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി സിറിയൻ പ്രസിഡന്റ് അഹമ്മദ് ശർഅ്

ഡമസ്കസ്: രാജ്യത്തെ വിഭജിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിക്കെതിരെ സിറിയൻ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷർഅ് ശക്തമായ മുന്നറിയിപ്പ് നൽകി. സിറിയയിലെ ഡ്രൂസ് വിഭാഗവും സർക്കാർ സേനയും തമ്മിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇസ്രായേൽ സിറിയൻ സൈനിക ആസ്ഥാനത്തും പ്രസിഡന്റിന്റെ കൊട്ടാരവളപ്പിലും വ്യോമാക്രമണം നട

N

News Desk

Published on: 17 Jul 2025, 12:22 pm

രാജ്യത്തെ തകർക്കാനുള്ള ഇസ്രായേൽ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി സിറിയൻ പ്രസിഡന്റ് അഹമ്മദ് ശർഅ്

ഡമസ്കസ്: രാജ്യത്തെ വിഭജിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിക്കെതിരെ സിറിയൻ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷർഅ് ശക്തമായ മുന്നറിയിപ്പ് നൽകി. സിറിയയിലെ ഡ്രൂസ് വിഭാഗവും സർക്കാർ സേനയും തമ്മിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇസ്രായേൽ സിറിയൻ സൈനിക ആസ്ഥാനത്തും പ്രസിഡന്റിന്റെ കൊട്ടാരവളപ്പിലും വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ പ്രസ്താവന.

സിറിയൻ പ്രസിഡന്റിന്റെ വസതിയുടെ 100 മീറ്റർ അടുത്താണ് ഇസ്രായേൽ ബോംബിട്ടത്. തെക്കൻ സിറിയയിലെ ഡ്രൂസ് സമൂഹത്തെ ആക്രമിക്കുന്ന സിറിയൻ സേനയെ നശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേലിന്റെ സൈനിക നടപടി. ഡമാസ്കസിൽ സൈനിക ആസ്ഥാനത്തും പ്രതിരോധ മന്ത്രാലയത്തിനും നേർക്കും ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു.

സംഘർഷം രൂക്ഷമാക്കാനുള്ള നീക്കമാണ് ഇസ്രായേലിന്റേതെന്ന് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷർഅ് ആരോപിച്ചു. സിറിയൻ മണ്ണിൽ ഇസ്രായേൽ സൈനിക ഇടപെടൽ നടത്തുന്നത് 1974-ലെ കരാറിന്റെ ലംഘനമാണെന്നും, അധികാരമേറ്റതു മുതൽ ഈ കരാർ പാലിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ കാര്യങ്ങളിൽ ഇസ്രായേലുമായി പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അൽ ഷർഅ് സ്ഥിരീകരിച്ചിരുന്നു. യു.എ.ഇ.യാണ് ഈ ചർച്ചകൾക്ക് സൗകര്യമൊരുക്കിയത്. ഇസ്രായേൽ സിറിയയിൽ നടത്തുന്ന ആക്രമണങ്ങളും ഇടപെടലുകളും നിർത്താൻ സമ്മർദ്ദം ചെലുത്തുന്നതിനായി ഇസ്രായേലുമായി ബന്ധമുള്ള ഏതൊരു രാജ്യവുമായും സിറിയ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Stories