Skip to content
International

ഇറാന്‍റെ പ്രത്യാക്രമണം ഇസ്രായേലിലേക്ക് ഡ്രോണുകള്‍ വിക്ഷേപിച്ച് ഇറാന്‍

തെഹ്‌റാൻ: ഇസ്രായേലിന്റെ ആക്രമണത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇറാൻ ശക്തമായ തിരിച്ചടി നടത്തി. നൂറിലധികം ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതായി ഗാർഡിയൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോൺ ആക്രമണം ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ആക്രമണം തടയാൻ ആവശ്യമാ

N

News Desk

Published on: 13 Jun 2025, 3:56 pm

ഇറാന്‍റെ പ്രത്യാക്രമണം ഇസ്രായേലിലേക്ക് ഡ്രോണുകള്‍ വിക്ഷേപിച്ച് ഇറാന്‍

തെഹ്‌റാൻ: ഇസ്രായേലിന്റെ ആക്രമണത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇറാൻ ശക്തമായ തിരിച്ചടി നടത്തി. നൂറിലധികം ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതായി ഗാർഡിയൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോൺ ആക്രമണം ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ആക്രമണം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു.

ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഇസ്രായേലിനെതിരെ കനത്ത പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ സൈനിക വക്താവ് അബൊൾഫാസൽ ഷെകാർചിയും രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുണ്ടായ ആക്രമണത്തിന് ഇസ്രായേൽ വലിയ വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.

Related Stories