വീണ്ടും ഇറാന്‍ – ഇസ്രയേല്‍ തുറന്ന യുദ്ധം, പരസ്പരം ആക്രമിച്ച് ബദ്ധവൈരികള്‍, ലോകം ആശങ്കയില്‍
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റുമുട്ടി ഇറാനും ഇസ്രയേലും. ലെബനാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്‍ വടക്കന്‍ ഇസ്രയേലിലേക്ക് മിസെെലുകള്‍ തൊടുത്ത് വിട്ടു. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇസ്‌ലാമിക് റവലൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) സ്ഥിരീകരിച്ചു.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റുമുട്ടി ഇറാനും ഇസ്രയേലും. ലെബനാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്‍ വടക്കന്‍ ഇസ്രയേലിലേക്ക് മിസെെലുകള്‍ തൊടുത്ത് വിട്ടു. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇസ്‌ലാമിക് റവലൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) സ്ഥിരീകരിച്ചു.
ഇതോടെ ഇസ്രയേല്‍ ഇറാനേയും ആക്രമിച്ചു. തെഹ്റാൻ, ഇസ്ഫഹാൻ, തബ്രീസ് തുടങ്ങിയ ഇറാനിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം.
ഏപ്രിലിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതോടെ ഇരുരാജ്യങ്ങളും വീണ്ടും തുറന്ന സംഘർഷത്തിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ഫലം കണ്ടില്ല.
തെഹ്റാനിലെ ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടന്നിട്ടില്ലെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുലർച്ചെ നടന്ന സ്ഫോടനങ്ങളെ തുടർന്ന് തെഹ്റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി. ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിൽ ആളപായം സംഭവിച്ചില്ലെങ്കിലും, വ്യോമതാവളത്തിനും സമീപത്തെ കെട്ടിടങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
ഇതിനിടെ, ഇസ്രായേൽ വ്യോമാതിർത്തി ഭാഗികമായി അടച്ചു. ഇസ്രായേലിന്റെ ഏതു നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ഇടപെടുകയോ ഇസ്രായേലിനെ സഹായിക്കുകയോ ചെയ്താൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും ഇറാൻ ഭീഷണി മുഴക്കി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഒഴിവാക്കാൻ ആഗോളതലത്തിൽ നയതന്ത്ര നീക്കങ്ങൾ സജീവമാണ്.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്‍
News Desk · 2 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
