ഇസ്രയേല്‍ വംശഹത്യയ്ക്കിടയിലും ഗാസയില്‍ തുടരും; ജീവന് പണയപ്പെടുത്തി സേവനം തുടര്‍ന്ന് ഇന്ത്യയിലെ കന്യാസ്ത്രീകള്‍
ഇസ്രായേല്‍ ആക്രമണം അതിരൂക്ഷമായി തുടരുന്ന ഗാസയില്‍, ദുരിതബാധിതര്ക്കിടയിലെ സേവനം അവസാനിപ്പിക്കില്ലെന്ന് മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി. സമീപത്ത് ഇസ്രയേല്‍ മിസൈല്‍ പതിക്കുന്നതിനിടയിലും പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന രണ്ട് കന്യാസ്ത്രീകളുടെ വീഡിയോ ലോകമെങ്ങും പ്രചരിച്ചതിന് പ

ഇസ്രായേല്‍ ആക്രമണം അതിരൂക്ഷമായി തുടരുന്ന ഗാസയില്‍, ദുരിതബാധിതര്ക്കിടയിലെ സേവനം അവസാനിപ്പിക്കില്ലെന്ന് മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി. സമീപത്ത് ഇസ്രയേല്‍ മിസൈല്‍ പതിക്കുന്നതിനിടയിലും പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന രണ്ട് കന്യാസ്ത്രീകളുടെ വീഡിയോ ലോകമെങ്ങും പ്രചരിച്ചതിന് പിന്നാലെയാണ്, ഗാസയിലെ ദൗത്യം തുടരുമെന്ന് സഭയുടെ കൊല്‍ക്കത്തയിലെ ആസ്ഥാനം (മദര്‍ ഹൗസ്) വ്യക്തമാക്കിയത്.
നിലവില്‍ സഭയിലെ മൂന്ന് കന്യാസ്ത്രീകളാണ് ഗാസയിലുള്ളത്. യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന കുട്ടികളെയും പ്രായമായവരെയുമാണ് ഇവര്‍ പ്രധാനമായും പരിചരിക്കുന്നത്. ‘സംഘര്‍ഷം ആരംഭിച്ച നാള് മുതല്‍ അവര്‍ അവിടെയുണ്ട്. പിന്മാറുന്നത് ഞങ്ങളുടെ രീതിയല്ല, അവിടെത്തന്നെ തുടര്‍ന്ന് സേവനം ചെയ്യും’ സഭാ വക്താവ് അറിയിച്ചു.
പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യം മിഷണറീസ് ഓഫ് ചാരിറ്റിക്ക് ഗാസയിലുണ്ട്. 1973 ഫെബ്രുവരി മുതല്‍ പലസ്തീന് സംഘര്‍ഷങ്ങളുടെയും ദുരിതങ്ങളുടെയും നടുവില്‍ ഈ സഭ പ്രവര്‍ത്തിച്ചുവരുന്നു. 2023 ഒക്ടോബര്‍ 7-ന് നിലവിലെ യുദ്ധം ആരംഭിച്ചതോടെ ഇവര്‍ക്ക് നേരെയുള്ള ഭീഷണികളും വര്‍ധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16-ന്, ഗാസ സിറ്റിക്ക് സമീപമുള്ള ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി പള്ളിയുടെ വളപ്പിലുള്ള ഇവരുടെ കോണ്‍വെന്റ് ഇസ്രായേല്‍ ബോംബാക്രമണത്തില്‍ തകര്‍ന്നിരുന്നു. ഈ പള്ളിയിലെ വികാരിയായ ഫാദര്‍ ഗബ്രിയേല്‍ റൊമാനെല്ലിയാണ് ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ വീഡിയോയും പുറത്തുവിട്ടത്. അദ്ദേഹത്തിനും മുന്‍പ് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
സാഹചര്യങ്ങള്‍ അതീവ ദുര്‍ബലമായതിനാല്‍ ഗാസയിലുള്ള കന്യാസ്ത്രീകളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സഭ തയ്യാറായിട്ടില്ല. ‘ഇതാണ് മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളുടെ ജീവിതം. എല്ലാവിധ അക്രമങ്ങള്‍ക്കിടയിലും ഞങ്ങള്‍ അവിടെ ഞങ്ങളുടെ ദൗത്യം തുടരുക തന്നെ ചെയ്യും,’ വക്താവ് കൂട്ടിച്ചേര്‍ത്തു.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്‍
News Desk · 2 days ago

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026
